Follow KVARTHA on Google news Follow Us!
ad

പാര്‍ക്കിലെ ബെഞ്ചില്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചിരുന്നതിന് യുവാവിന് നേരെ വെടിയുതിര്‍ത്തു; അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Treatment, Police, Case, Man shot at for not keeping foot down from bench at park in West Delhi #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   


ന്യൂഡെല്‍ഹി: (www.kvartha.com 29.11.2020) ഡെല്‍ഹിയില്‍ പാര്‍ക്കിലെ ബെഞ്ചില്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവെച്ചിരുന്ന യുവാവിന് നേരെ വെടിയുതിര്‍ത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പശ്ചിമ ഡെല്‍ഹിയിലെ ജനക്പുരി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. മഹാവീര്‍ എന്‍ക്ലേവ് നിവാസിയായ ആലം എന്ന ഇരുപത്തിമൂന്നുകാരന് നേരെയാണ് വെടിവയ്പുണ്ടായത്.

യുവാവ് ജനക്പൂരി ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്ക് ബെഞ്ചില്‍ ഇരിക്കുമ്പോഴാണ് സംഭവം.ഈ സമയം അതുവഴി വന്ന ഒരാള്‍ ആലമിനോട് കാല് താഴെയിട്ട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാതെ യുവാവ് പാര്‍ക്ക് ബെഞ്ചിലിരുന്നു. വന്നയാള്‍ ആലമിനെ അസഭ്യ വര്‍ഷം കൊണ്ട് മൂടിയ ശേഷം മടങ്ങിപ്പോയി. അല്‍പ സമയത്തിന് ശേഷം മറ്റ് രണ്ടുപേര്‍ക്കൊപ്പം ഇയാള്‍ തിരികെ എത്തുകയായിരുന്നു.

News, National, India, New Delhi, Shoot Out, Attack, Hospital, Treatment, Police, Case, Man shot at for not keeping foot down from bench at park in West Delhi


വീണ്ടും വഴക്കുണ്ടായപ്പോള്‍ തര്‍ക്കം ഉന്തും തള്ളുമായി മാറി. ഇതിനിടയില്‍ മൂവര്‍ സംഘത്തിലൊരാള്‍ ആലമിന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കി. പരിക്കേറ്റ ആലമിനെ ഹരിനഗറിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. ആലം അപകട തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ പിടിഐയോട് പ്രതികരിച്ചത്. യുവാവിനെ അക്രമിച്ച സംഘത്തിലെ ആളുകള്‍ക്കെതിരെ അന്വേഷണം തുടങ്ങിയെന്ന് പോലീസ് വിശദമാക്കി. 

Keywords: News, National, India, New Delhi, Shoot Out, Attack, Hospital, Treatment, Police, Case, Man shot at for not keeping foot down from bench at park in West Delhi

Post a Comment