Follow KVARTHA on Google news Follow Us!
ad

ഉപഭോക്താക്കളെന്ന വ്യാജേന ജ്വല്ലറികളിലെത്തി മോഷണം; സ്ത്രീകളുള്‍പ്പെടുന്ന സംഘം സൗദിയില്‍ പിടിയില്‍

Arrest, Four foreigners arrested for stealing gold ornaments from jewellery stores in Saudi Arabia #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റിയാദ്: (www.kvartha.com 29.11.2020) ഉപഭോക്താക്കളെന്ന വ്യാജേന ജ്വല്ലറികളിലെത്തി സ്വര്‍ണം മോഷ്ടിച്ചിരുന്ന സംഘം റിയാദില്‍ പിടിയിലായി. രണ്ട് സ്ത്രീകളുള്‍പ്പെടെ നാലംഗ സംഘമാണ് സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. 305 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 61,000 റിയാല്‍ വിലവരുന്ന സ്വര്‍ണമാണ് ഇവര്‍ മോഷ്ടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

News, World, Gulf, Saudi Arabia, Gold, Theft, Robbery, Arrest, Four foreigners arrested for stealing gold ornaments from jewellery stores in Saudi Arabia


അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് താമസിച്ചുവന്നിരുന്ന യെമനികളാണ് പ്രതികള്‍. സ്വര്‍ണം വാങ്ങാനെത്തുന്നവരെന്ന വ്യാജേന കടകളില്‍ കയറിയ ശേഷം ജീവനക്കാരെ കബളിപ്പിച്ച് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. 

Keywords: News, World, Gulf, Saudi Arabia, Gold, Theft, Robbery, Arrest, Four foreigners arrested for stealing gold ornaments from jewellery stores in Saudi Arabia

Post a Comment