Follow KVARTHA on Google news Follow Us!
ad

തെറ്റിദ്ധരിപ്പിച്ച് കോവിഡ് ടെസ്റ്റിനായി യുവതിയുടെ സ്വകാര്യഭാഗത്ത് നിന്നും സ്രവം എടുത്തു; ലാബ് ടെക്‌നീഷ്യന്‍ അറസ്റ്റില്‍

കോവിഡ് പരിശോധനക്കെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ടെക്‌നീഷ്യന്‍ പീഡനകുറ്റത്തിന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് News, National, India, Mumbai, COVID-19, Health, Patient, Women, Case, Abuse, Molestation, Trending,Takes swab in a wrong way for corona virus test, lab technician booked for molestation in Maharashtra #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ   
മുംബൈ: (www.kvartha.com 01.08.2020) കോവിഡ് പരിശോധനക്കെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ടെക്‌നീഷ്യന്‍ പീഡനകുറ്റത്തിന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഞെട്ടിക്കുന്ന സംഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യാ ടുഡേ ആണ്.

അമരാവതിയിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മാളിലെ ഒരു ജീവനക്കാരിക്ക് 24ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി യുവതി എത്തിയത്.

News, National, India, Mumbai, COVID-19, Health, Patient, Women, Case, Abuse, Molestation, Trending, Takes swab in a wrong way for corona virus test, lab technician booked for molestation in Maharashtra

മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിയുമായെത്തി. പീഡനക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂര്‍ പറഞ്ഞു.
 
Keywords: News, National, India, Mumbai, COVID-19, Health, Patient, Women, Case, Abuse, Molestation, Trending, Takes swab in a wrong way for corona virus test, lab technician booked for molestation in Maharashtra