Follow KVARTHA on Google news Follow Us!
ad

വംശീയ അനീതിയില്‍ പ്രതിഷേധം; നവോമി ഒസാക്ക സതേണ്‍ ആന്‍ഡ് വെസ്റ്റേണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറി

വംശീയ Tournament, Police, Racism, Naomi Osaka leaves WTA tournament over Blake shooting #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ  
ന്യൂയോര്‍ക്ക്: (www.kvartha.com 28.08.2020) വംശീയ അധിക്ഷപത്തില്‍ പ്രതിഷേധിച്ച് നവോമി ഒസാക്ക ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറി.  യുഎസിലെ വിസ്‌കോന്‍സെനില്‍ കറുത്ത വര്‍ഗക്കാരന്‍ ജേക്കബ് ബ്ലേക്കിനു പോലീസിന്റെ വെടിയേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ലോക പത്താം നമ്പര്‍ താരം നവോമി ഒസാക്ക സതേണ്‍ ആന്‍ഡ് വെസ്റ്റേണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍വാങ്ങിയത്. അതേസമയം വിവാദം പടരുന്നതിനിടെ, ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നിര്‍ത്തിവച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

News, World, New York, Sports, Tournament, Police, Racism, Naomi Osaka leaves WTA tournament over Blake shooting

സെമിയില്‍ എത്തിയതിനു പിന്നാലെയാണ് വംശീയ അനീതിയില്‍ പ്രതിഷേധിച്ച് പിന്‍വാങ്ങുകയാണെന്ന് താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഹെയ്റ്റിക്കാരന്റെയും ജപ്പാന്‍കാരിയുടെയും മകളായ നവോമി, കായിക താരമെന്നതിലുപരി താന്‍ കറുത്ത വര്‍ഗക്കാരിയാണെന്നും പ്രതിഷേധക്കുറിപ്പില്‍ എഴുതി.

കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പോലീസിന്റെ അക്രമം തുടരുന്നത് കണ്ടുനില്‍ക്കാനാവില്ല. വെള്ളക്കാര്‍ക്കു മേധാവിത്തമുള്ള ടെന്നിസില്‍ തന്റെ തീരുമാനം ഈ അനീതിക്കെതിരെ ചര്‍ച്ച തുടങ്ങിവച്ചാല്‍ അതു ശരിയായ ദിശയിലേക്കുള്ള നീക്കമാകുമെന്നും നവോമി പറഞ്ഞു. ഞായറാഴ്ച തന്റെ മക്കളുടെ കണ്‍മുന്നിലാണ് ബ്ലേക്കിനു(29) പോലീസിന്റെ വെടിയേറ്റത്.

സംഭവത്തില്‍ പ്രതിഷേധം ആളിപ്പടര്‍ന്നതോടെ യുഎസില്‍ ഒട്ടേറെ ബേസ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, മേജര്‍ ലീഗ് സോക്കര്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. നവോമിക്കു പിന്തുണയുമായി ടെന്നിസ് താരങ്ങളായ സ്ലൊവേന്‍ സ്റ്റീഫന്‍സ്, മിലോസ് റവോണിച്ച് തുടങ്ങിയവരും രംഗത്തെത്തി.

Keywords: News, World, New York, Sports, Tournament, Police, Racism, Naomi Osaka leaves WTA tournament over Blake shooting

Post a Comment