Follow KVARTHA on Google news Follow Us!
ad

താങ്കളുടെ കാലുകള്‍ക്ക് നീളക്കൂടുതലുണ്ട്, താങ്കള്‍ എന്റെ സീറ്റില്‍ ഇരുന്നോളൂ; അതാണ് ധോണി; മുന്‍ ക്യാപ്റ്റന്റെ എളിമ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് കെ ജോര്‍ജ് ജോണ്‍

താങ്കളുടെ കാലുകള്‍ക്ക് നീളക്കൂടുതലുണ്ട്, താങ്കള്‍ എന്റെMumbai, News, Cricket, Sports, Video,Che
മുംബൈ: (www.kvartha.com 22.08.2020) താങ്കളുടെ കാലുകള്‍ക്ക് നീളക്കൂടുതലുണ്ട്, താങ്കള്‍ എന്റെ സീറ്റില്‍ ഇരുന്നോളൂ, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ എളിമ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡയറക്ടര്‍ കെ ജോര്‍ജ് ജോണ്‍. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന്  വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതോടെ മഹേന്ദ്രസിങ് ധോണിയുടെ ആരാധകര്‍ക്കിടയില്‍ കടുത്ത നിരാശയാണ് ഉയര്‍ന്നത്. 

അതിനിടെയാണ് ധോണിയുടെ ലാളിത്യം പ്രകടമാക്കുന്ന സംഭവം വിവരിച്ച് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡയറക്ടര്‍ കെ ജോര്‍ജ് ജോണ്‍ രംഗത്തെത്തിയത്. ഐപിഎല്ലിനായി ചെന്നൈയില്‍നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യവെ, ധോണി തനിക്കായി അദ്ദേഹത്തിന്റെ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞുനല്‍കിയ സംഭവമാണ് അദ്ദേഹം പുറത്തുവിട്ടത്.



ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ക്കിടയില്‍ 'ലെഗ് സ്‌പേസ്' കുറവാണ്. ഇക്കാരണത്താല്‍ ഉയരക്കൂടുതലുള്ള ജോര്‍ജ് ജോണിന് ഇക്കോണമി ക്ലാസിലെ യാത്ര വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയാണ് ധോണി തന്റെ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞുകൊടുത്ത് ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ 13ാം സീസണിനായി ചെന്നൈ താരങ്ങള്‍ വെള്ളിയാഴ്ചയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് വിമാനത്തില്‍വച്ചു നടന്ന ഈ സംഭവം ജോര്‍ജ് ജോണ്‍ പുറത്തുവിട്ടത്. വിമാനത്തില്‍വച്ച് പകര്‍ത്തിയ ഒരു ലഘു വിഡിയോയും ജോര്‍ജ് ജോണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇക്കോണമി ക്ലാസില്‍ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ള സഹതാരങ്ങളോട് ധോണി സംസാരിച്ചിരിക്കുന്നതാണ് വിഡിയോയിലുള്ളത്.

'ഇതിനകം എല്ലാം വെട്ടിപ്പിടിച്ച, ക്രിക്കറ്റില്‍ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ഒരാള്‍ നിങ്ങളോട് പറയുന്നു: താങ്കളുടെ കാലുകള്‍ക്ക് നീളക്കൂടുതലുണ്ട്. താങ്കള്‍ എന്റെ സീറ്റില്‍ (ബിസിനസ് ക്ലാസ്) ഇരുന്നോളൂ. ഞാന്‍ ഇക്കോണമി ക്ലാസില്‍ പോയിരിക്കാം!' ഈ ക്യാപ്റ്റന്‍ എന്നെ എക്കാലവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു'  ധോണിയെ ടാഗ് ചെയ്ത് ജോര്‍ജ് ജോണ്‍ ട്വീറ്റ് ചെയ്തു.

നേരത്തെ ധോണിയുടെ ലാളിത്യം വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറും രംഗത്തെത്തിയിരുന്നു. ധോണിയുടെ ലാളിത്യത്തെയും എളിമയെയും പുകഴ്ത്തി ഒരു ദേശീയ മാധ്യമത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കോളമെഴുതിയത്.  ആ കോളത്തിലും വിമാന യാത്രയില്‍ ഉള്‍പ്പെടെ ധോണി പുലര്‍ത്തുന്ന ലാളിത്യത്തെയാണ് ഗാവസ്‌കര്‍ പുകഴ്ത്തിയത്. 

ടീമിന്റെ ക്യാപ്റ്റന് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ അംഗീകാരമുണ്ടെങ്കിലും ഇക്കോണമി ക്ലാസിലായിരുന്നു ധോണിയുടെ യാത്രകളിലേറെയുമെന്ന് ഗാവസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു. താരങ്ങള്‍ക്കൊപ്പം മികച്ച സൗകര്യത്തില്‍ യാത്ര ചെയ്യുന്നതിനു പകരം മത്സരത്തിന്റെ സംപ്രേക്ഷണ ചുമതലയുള്ള ടിവി ജീവനക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു ധോണിക്ക് ഏറെയിഷ്ടമെന്നും ഗാവസ്‌കര്‍ കുറിച്ചു.

'ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്ന താരങ്ങള്‍ക്ക് വിമാന യാത്രകളില്‍ ബിസിനസ് ക്ലാസ് അനുവദിക്കുന്ന രസകരമായ പതിവുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നാട്ടില്‍ നടക്കുന്ന പരമ്പരകളുടെ സമയത്ത് ഇരു ടീമുകളുടെയും താരങ്ങള്‍ ഒരു വേദിയില്‍നിന്ന് അടുത്ത വേദിയിലേക്ക് സ്‌പെഷല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യാത്ര ചെയ്യുക'  ഗാവസ്‌കര്‍ എഴുതി.

'ഇതേ വിമാനത്തില്‍ തന്നെയാകും മത്സരത്തിന്റെ സംപ്രേക്ഷണ ചുമതലയുള്ള ചാനല്‍ ജീവനക്കാരുടെയും യാത്ര. വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ക്യാപ്റ്റന്‍മാരും പരിശീലകരും ടീം മാനേജര്‍മാരുമൊക്കെയാണ് അതില്‍ യാത്ര ചെയ്യുക. മറ്റു താരങ്ങള്‍ക്ക് ഇക്കോണമി ക്ലാസാണെങ്കിലും തൊട്ടു മുന്‍പുള്ള മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ക്കുകൂടി ബിസിനസ് ക്ലാസ് യാത്ര അനുവദിക്കുന്നതാണ് ടീമിലെ പതിവ്.'

'പക്ഷേ, മഹേന്ദ്രസിങ് ധോണി ടീമിന്റെ നായകനായിരുന്ന കാലത്തും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷന്‍ ജീവനക്കാര്‍ക്കൊപ്പം ഇക്കോണമി ക്ലാസില്‍ പോയിരിക്കും. ക്യാമറാമാന്‍മാരും സൗണ്ട് എഞ്ചിനീയര്‍മാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികര്‍' എന്നും ഗാവസ്‌കര്‍ എഴുതി.

Keywords: IPL 2020: MS Dhoni's 'class' act, gives up his business class seat for Chennai Super Kings director - WATCH, Mumbai, News, Cricket, Sports, Video, Chennai Super Kings director, Flight, National. 

Post a Comment