Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ക്വാറി നടത്തിപ്പുകാരനായ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയില്‍ നിന്നും ആര്‍ എസ് എസ് നേതാവ് മൂന്ന് കോടി രൂപ കോഴവാങ്ങിയതായി ആരോപണം

സംസ്ഥാനരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്-ആര്‍ എസ് എസ് ബന്ധമുണ്ടെന്ന ആരോപണം സജീവമായി നിലനില്‍ക്കവെ കണ്ണൂരില്‍ കോടികളുടെ അഴിമതിക്കഥയുമായി സംഘ്പരിവാര്‍ ബന്ധമുള്ള നേതാവിന്റെ വാര്‍ത്താസമ്മേളനം Alleged bribery by RSS leader from congress district general secretary #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com 01.08.2020) സംസ്ഥാനരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്-ആര്‍ എസ് എസ് ബന്ധമുണ്ടെന്ന ആരോപണം സജീവമായി നിലനില്‍ക്കവെ കണ്ണൂരില്‍ കോടികളുടെ അഴിമതിക്കഥയുമായി സംഘ്പരിവാര്‍ ബന്ധമുള്ള നേതാവിന്റെ വാര്‍ത്താസമ്മേളനം. ക്വാറി നടത്തിപ്പിനായി ഡി സി സി നേതാവ് ആര്‍ എസ്് എസ് നേതാവിന് കോഴ നല്‍കിയതായുള്ള ആരോപണവുമായാണ് പാനൂര്‍ ചെണ്ടയാട്ടെ പ്രാദേശിക നേതാവ് സംഘപരിവാര്‍ നേതാവ് രംഗത്തുവന്നത്.

ഡി സി സി സെകട്ടറിയും ക്വാറി ഉടമയുമായ സി.ജെ തങ്കച്ചനാണ് ആര്‍.എസ്.എസ് നേതാവ് വി.ശശിധരന് കോഴ നല്‍കിയതെന്ന ആരോപണവുമായി രംഗത്തു വന്നത്. പാനൂര്‍ ചെണ്ടയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പി കെ ചാത്തുവാണ് ജില്ലാ ലൈബ്രറിഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ചാത്തുവിന്റെ പാനൂര്‍ ചെണ്ടയാട്ടെ ഭൂമിയിലാണ് തങ്കച്ചന്റെ ക്വാറി പ്രവര്‍ത്തിക്കുന്നത്. തനിക്ക് ക്വാറിയുടെ വാടക ഇനത്തില്‍ ലഭിക്കേണ്ട മൂന്നു കോടി രൂപ ശശിധരന്‍ തട്ടിയെടുത്തുവെന്നാണ്് ചാത്തുവിന്റെ പരാതി.
വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് മറ്റൊരു ആര്‍എസ്എസ് നേതാവ് പിപി സുരേഷ് ബാബു  തന്നെ ഭീഷണിപ്പെടുത്തിയെന്നും ചാത്തു വെളിപ്പെടുത്തി. സംഭവത്തില്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍ക്കും ചാത്തു പരാതി നല്‍കിയിട്ടുണ്ട്.

ഈ സംഭവത്തോടെ പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ് നേതൃത്വമെന്നുവ്യക്തമായിരിക്കുകയാണെന്ന് സി പി എം ജില്ലാസെക്രട്ടറി എംവി ജയരാജന്‍ ആരോപിച്ചു.


Keywords: Kannur, News, Kerala, Allegation, Leader, RSS, Congress, Alleged bribery by RSS leader from congress district general secretary