Follow KVARTHA on Google news Follow Us!
ad

കോവിഡിനെ നേരിടാന്‍ ഐ എം എ പ്ലാസ്മാ ദാതാക്കളുടെ ഓണ്‍ലൈന്‍ ഗ്രൂപ്പ് രൂപീകരിക്കുന്നു; പ്ലാസ്മാ തെറാപ്പിയിലൂടെ ചിലര്‍ രോഗമുക്തി നേടിയതോടെയാണ് ഈ നീക്കം

പ്ലാസ്മ ദാനം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് പലരെയും അവര്‍ വിളിച്ചിരുന്നു. താല്‍പര്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. IMA creates online group for plasma donors #കേരളാവാര്‍ത്തകള്‍ #ഐ.എം.എ #പ്ലാസ്മ
തിരുവനന്തപുരം: (www.kvartha.com 30.07.2020) കോവിഡിനെ നേരിടാന്‍ പ്ലാസ്മാ ചികിത്സ ഫലപ്രദമായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്ലാസ്മാ ദാതാക്കളുടെ ഓണ്‍ലൈന്‍ ഗ്രൂപ്പ് രൂപീകരിക്കുന്നു. സംസ്ഥാനത്തെ സര്‍ക്കര്‍ മെഡിക്കല്‍ കോളജുകളിലെല്ലാം പ്ലാസ്മാ തെറാപ്പി ചികിത്സ ആരംഭിച്ചതോടെ ദാതാക്കളെ ആവശ്യമുണ്ട്. കോവിഡ് ഭേദമായ രോഗികളില്‍ നിന്നാണ് പ്ലാസ്മാ എടുക്കുന്നത്.



പലപ്പോഴും ഭേദമായവരെ ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ക്ക് ബുദ്ധിമുട്ടാണ്. പ്ലാസ്മ  ദാനം ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് പലരെയും അവര്‍ വിളിച്ചിരുന്നു. താല്‍പര്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു. താല്‍പര്യമുള്ളവരുടെ മാത്രം ഗ്രൂപ്പ് ഉണ്ടാക്കിയാല്‍ അത് ആശുപത്രികള്‍ക്ക് ഉപകാരപ്രദമാകുമെന്ന്  പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഡോ. ആര്‍ സി ശ്രീകുമാര്‍ പറഞ്ഞു.

ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ആഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം. www.imatrivandrum.org/covid19 എന്ന വെബ്‌സൈറ്റില്‍ ഫോം ലഭ്യമാണ്. ഭേദമായ രോഗികളുടെ വിവരം ശേഖരിക്കാന്‍ ഐ എം എ കോവിഡ് ആശുപത്രികളുടെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്ലാസ്മാ ബാങ്കുകള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്ലാസ്മാ ബാങ്ക് ആരംഭിച്ചു. താമസിക്കാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തുടങ്ങും. ഗുരുതരമായ രോഗമുള്ളവരെ ചികിത്സിക്കാനാണ് പ്ലാസ്മാ തെറാപ്പി നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഈ ചികിത്സ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത ചില ആഴ്ചകളില്‍ രോഗം ബാധിച്ചവരേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടിയവരായിരുന്നു. അതിനാല്‍ ജില്ലകള്‍ തോറുമുള്ള രോഗികളുടെ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമം. ആഗസ്റ്റിലും സെപ്തംബറിലും കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഗുരതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ പ്ലാസ്മ അത്യാവശ്യമായി വരും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് നിരവധി സംഘടനകള്‍ രക്തദാന ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അതുപോലെ പ്ലാസ്മാ ദാതാക്കളുടെ ഗ്രൂപ്പും രൂപീകരിക്കേണ്ടത് കോവിഡ് പ്രതിരോധത്തിന് അത്യാവശ്യമാണ്.

Keywords: IMA creates online group for plasma donors, IMA, Plasma therapy, Manjeri Medical college, Pathanamthitta General Hospital, Plasma Donors group, Plasma Bank, Health Department, COVID, Government, Nodal officer