Follow KVARTHA on Google news Follow Us!
ad

പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ജുലൈ 12 മുതല്‍ 26 വരെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് Abu Dhabi, News, Gulf, World, Air India, Ticket, Twitter #ലോകവാര്‍ത്തകള്‍ #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ന്യൂസ്റൂം

അബൂദബി: (www.kvartha.com 09.07.2020) ജുലൈ 12 മുതല്‍ 26 വരെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

യുഎഇയിലേക്കുള്ള റെസിഡന്റ് പെര്‍മിറ്റുള്ള യാത്രക്കാര്‍ മാത്രമെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂവെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ 26 വരെ 15 ദിവസത്തേക്കാണ് ഈ സൗകര്യം പ്രഖ്യാപിച്ചിട്ടുള്ളത്. 96 മണിക്കൂറിനിടയില്‍ നടത്തിയ പിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനഫലവും യാത്രക്ക് ആവശ്യമാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Abu Dhabi, News, Gulf, World, Air India, Ticket, Twitter, UAE, Flight, Expat, Air India Express opens bookings from India to UAE

യാത്രക്കാരുടെ കൈവശം ഐസിഎയുടെയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിന്റെയോ(ജിഡിആര്‍എഫ്എ) അനുമതി ഉണ്ടാവണം. ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം, ക്വാറന്റീന്‍ അണ്ടര്‍റ്റേക്കിങ് ഫോം എന്നിവ സമര്‍പ്പിക്കണം. കൂടാതെ ഡിഎക്‌സ്ബി സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
Keywords: Abu Dhabi, News, Gulf, World, Air India, Ticket, Twitter, UAE, Flight, Expat, Air India Express opens bookings from India to UAE