Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഗൂഗിള്‍

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഗൂഗിള്‍ New York, News, World, google, COVID19, Technology
ന്യൂയോര്‍ക്ക്: (www.kvartha.com 01.04.2020) ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഗൂഗിള്‍. കോവിഡ് 19 രോഗത്തിനെതിരെ പോരാടുന്നതില്‍ ലോകം വ്യാപൃതമായിരിക്കുന്നതിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ ഈ നീക്കം. 2000 മുതല്‍ ഏപ്രില്‍ 1 ന് എല്ലാ വര്‍ഷവും പുതിയ തമാശകള്‍ അവതരിപ്പിക്കാറുണ്ട് ഗൂഗിള്‍. എന്നാല്‍ ഈ വര്‍ഷം, ടെക് ഭീമന്‍ ഉപയോക്താക്കളെ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടുന്നില്ലെന്നു തീരുമാനിച്ചു.

അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായി. ഈ സാഹചര്യത്തില്‍ എല്ലാവരെയും സഹായിക്കാനാവുന്ന ഒരു ടൂള്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ആഗഹിക്കുന്നു. ഏപ്രില്‍ ഫൂള്‍സ് തമാശകള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഗൂഗിള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള മാനേജര്‍മാരെ അറിയിച്ചു.

ഗൂഗിളിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലോറന്‍ ടുഹിലാണ് ഈ നിര്‍ദേശം നല്‍കിയെതന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിച്ചവര്‍ക്ക് ആദരവ് നല്‍കാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് അതില്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം കൂടുതല്‍ തമാശകളും വിനോദങ്ങളുമായി തിരികെയെത്തുമെന്നും ഗൂഗിള്‍ പറയുന്നു.

New York, News, World, google, COVID19, Technology, April fool's day, Pranks, Skip, Google to skip April Fools’ Day pranks amid coronavirus

Keywords: New York, News, World, google, COVID19, Technology, April fool's day, Pranks, Skip, Google to skip April Fools’ Day pranks amid coronavirus