Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; ബ്രിട്ടനില്‍ 13 വയസുകാരന്‍ മരിച്ചു

ബ്രിട്ടനില്‍ കൊവിഡ് 19 ബാധിച്ച് 13 വയസുകാരന്‍ മരിച്ചു London, News, World, Child, Death, Boy, corona, hospital, Patient
ലണ്ടന്‍: (www.kvartha.com 01.04.2020) ബ്രിട്ടനില്‍ കൊവിഡ് 19 ബാധിച്ച് 13 വയസുകാരന്‍ മരിച്ചു. ദക്ഷിണ ലണ്ടനിലെ ബ്രിക്‌സ്ടണ്‍ സ്വദേശിയായ ഇസ്മയില്‍ മൊഹമ്മദ് അബ്ദുള്‍ വഹാബ് ആണ് മരിച്ചത്. അവശനിലയില്‍ കണ്ട കുട്ടിയെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് തന്നെ നടത്തിയ ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്.

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി. ലണ്ടന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് ആണ് മരണം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ 25,000 ലധികം ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 1,789 പേര്‍ കൊറോണ ബാധിച്ചു മരിച്ചു.

London, News, World, Child, Death, Boy, corona, hospital, Patient, Coronavirus, Coronavirus; 13-year-old dies after testing positive

Keywords: London, News, World, Child, Death, Boy, corona, hospital, Patient, Coronavirus, Coronavirus; 13-year-old dies after testing positive