Follow KVARTHA on Google news Follow Us!
ad

പത്തുവര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കുമൊടുവില്‍ ദമ്പതികള്‍ക്ക് 'വാടക അമ്മ'യില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ പിന്നെയും കാത്തിരിപ്പ്; കൊറോണക്കാലം കഴിഞ്ഞാല്‍ കണ്‍മണിയെത്തേടി അമേരിക്കന്‍ മാതാപിതാക്കള്‍ പറന്നെത്തും

പത്തുവര്‍ഷത്തെ പ്രാര്‍ഥനയ്ക്കും ചികിത്സയ്ക്കുമൊടുവില്‍ ദമ്പതികള്‍ക്ക് 'വാടക അമ്മ'യിലൂടെ ജനിച്ച News, Kerala, Kochi, Mother, Parents, Birth, Baby, Doctor, Nurse, Hospital, America, Surrogate Mother, After Corona Parents were arrive to see the baby
കൊച്ചി: (www.kvartha.com 01.04.2020) പത്തുവര്‍ഷത്തെ പ്രാര്‍ഥനയ്ക്കും ചികിത്സയ്ക്കുമൊടുവില്‍ ദമ്പതികള്‍ക്ക് 'വാടക അമ്മ'യിലൂടെ ജനിച്ച കണ്‍മണി കാത്തിരിപ്പിലാണ്. കൊറോണക്കാലം കഴിഞ്ഞ് മാതാപിതാക്കള്‍ തന്നെ സ്വന്തമാക്കാന്‍ കടല്‍ കടന്നു വരുന്നത് എന്നാണെന്ന് അറിയില്ല. ആ കാത്തിരിപ്പിലാണ് ആശുപത്രിയില്‍, ഡോക്ടര്‍മാരും നഴ്‌സുമാരും.

ഏറെ കാലത്തിന് ശേഷമാണ് പത്തനംതിട്ട സ്വദേശികളായ അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞു പിറക്കുന്നത്. സ്വന്തം നിലയ്ക്ക് ഗര്‍ഭധാരണം സാധിക്കാതെ വന്നപ്പോളാണ് വാടക ഗര്‍ഭപാത്രത്തിലൂടെ ഇവര്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചെടുത്തത്. ഗര്‍ഭപാത്രം നല്‍കാന്‍ സ്വയം സന്നദ്ധയായി വന്നത് ഒരു മലയാളി സ്ത്രീ. എറണാകുളം ചേരാനല്ലൂരുള്ള സൈമര്‍ ആശുപത്രിയില്‍ ഡോ. പരശുറാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

News, Kerala, Kochi, Mother, Parents, Birth, Baby, Doctor, Nurse, Hospital, America, Surrogate Mother, After Corona Parents were arrive to see the baby

മാര്‍ച്ചില്‍ പ്രസവത്തോടടുത്ത് നാട്ടിലേക്ക് വരാമെന്നുറപ്പിച്ച് ആറുമാസം മുമ്പാണ് ചികിത്സ കഴിഞ്ഞ് ദമ്പതികള്‍ അമേരിക്കയിലേക്ക് തിരിച്ചുപോയത്. എന്നാല്‍ അതിനിടെ കോവിഡ് വില്ലനായെത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചയിച്ച യാത്രയും തടസ്സപ്പെട്ടു.

കഴിഞ്ഞ 19-ന് സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറന്നു. അമേരിക്കയിലുള്ള അച്ഛനമ്മമാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയും വാട്സാപ്പിലൂടെയും ദിവസവും കുഞ്ഞിനെ കാണാന്‍ ആശുപത്രി അധികൃതര്‍ സൗകര്യമൊരുക്കുന്നുണ്ട്. അടുത്തദിവസം കുഞ്ഞിനെ ദമ്പതിമാരുടെ ബന്ധുക്കള്‍ക്കു കൈമാറാനിരിക്കുകയാണ് ആശുപത്രി അധികൃതര്‍. കുഞ്ഞിനെ പ്രസവിച്ച 'അമ്മ' കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

Keywords: News, Kerala, Kochi, Mother, Parents, Birth, Baby, Doctor, Nurse, Hospital, America, Surrogate Mother, After Corona Parents were arrive to see the baby