Follow KVARTHA on Google news Follow Us!
ad

കൊറോണ: യു എ ഇയില്‍ 2 മരണം കൂടി; പുതുതായി അസുഖം പിടിപെട്ടത് 41പേര്‍ക്ക്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യു എ ഇയില്‍ രണ്ടു മരണം കൂടിUAE, News, Dead, Patient, Increased, hospital, Treatment, Health, Health & Fitness, Gulf, World,
യു എ ഇ: (www.kvartha.com 30.03.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യു എ ഇയില്‍ രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യക്കാരനായ 42കാരനും 48കാരനായ അറബ് വംശജനുമാണ് മരിച്ചത്. അറബ് വംശജന് രക്തസമ്മര്‍ദവും ഹൃദയ സംബന്ധമായ അസുഖവും പഞ്ചസാരയും ഉണ്ടായിരുന്നു. ഇതോടെ യു എ ഇയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. പുതുതായി 41പേര്‍ക്ക് കൂടി അസുഖം പിടിപെട്ടു. ഇതോടെ അസുഖ ബാധിതരുടെ എണ്ണം 611 ആയി. മൂന്നുപേര്‍ അസുഖത്തില്‍ നിന്നും പൂര്‍ണമായും മോചിതരായിട്ടുണ്ടെന്നും അധൃകൃതര്‍ വ്യക്തമാക്കി.

രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപൈന്‍ നിവാസിയും ആണ് അസുഖത്തില്‍ നിന്നും മോചനം നേടിയത്. ഇതോടെ യു എ ഇയില്‍ നിന്നും കൊറോണ വൈറസ് ബാധയില്‍ നിന്നും മോചനം നേടിയവരുടെ എണ്ണം 61ആയി.

UAE reports 2 deaths, 41 new coronavirus cases, UAE, News, Dead, Patient, Increased, Hospital, Treatment, Health, Health & Fitness, Gulf, World

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നും യുഎഇയിലെ ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ പറഞ്ഞു.

Keywords: UAE reports 2 deaths, 41 new coronavirus cases, UAE, News, Dead, Patient, Increased, Hospital, Treatment, Health, Health & Fitness, Gulf, World.