Follow KVARTHA on Google news Follow Us!
ad

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ വെട്ടിക്കുറക്കാനും, തൊഴിലാളികളുടെ ശമ്പളത്തില്‍ മാറ്റം വരുത്താനും അനുമതി നല്‍കി യു എ ഇ തൊഴില്‍ മന്ത്രാലയം

സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ വെട്ടികുറക്കാനും, തൊഴിലാളികളുടെUAE, News, Gulf, World, Health, Health & Fitness, Salary, Website, Cabinet,
യു എ ഇ: (www.kvartha.com 30.03.2020) സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ വെട്ടികുറക്കാനും, തൊഴിലാളികളുടെ ശമ്പളത്തില്‍ മാറ്റം വരുത്താനും അനുമതി നല്‍കി യു എ ഇ തൊഴില്‍മന്ത്രാലയം . കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ മറി കടക്കാനാണ് തീരുമാനം.

യു എ ഇ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധികമുള്ള തൊഴിലാളികളുടെ പേര് വിവരങ്ങള്‍ വെര്‍ച്ച്വല്‍ ജോബ് മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അവരെ ജോലിയില്‍ നിന്ന് ഒഴിവാക്കാം. ജീവനക്കാര്‍ക്ക് മറ്റിടങ്ങളില്‍ ജോലി ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അല്ലാത്ത പക്ഷം, തൊഴില്‍ കരാറില്‍ മാറ്റം വരുത്തി ജീവനക്കാരുടെ ശമ്പളം താല്‍കാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്.

Coronavirus: UAE issues decree to regulate private sector jobs, salaries, UAE, News, Gulf, World, Health, Health & Fitness, Salary, Website, Cabinet

ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം. ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കിയോ, അല്ലാതെയോ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കാം. അതത് കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കണമെന്നും നിര്‍ദേശിക്കുന്നു.

വെട്ടികുറച്ച ജീവനക്കാര്‍ രാജ്യത്ത് തുടരുന്നത് വരെയോ അവര്‍ക്ക് മറ്റൊരു ജോലി ലഭിക്കുന്നത് വരെയോ ശമ്പളം നല്‍ക്കുന്നില്ലെങ്കിലും അവരുടെ താമസം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഈമാസം 26 മുതലാണ് തൊഴില്‍ മന്ത്രി നാസര്‍ താനി അല്‍ഹംലി പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. പ്രവാസി ജീവനക്കാര്‍ക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുക. സ്വദേശി ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല.

Keywords: Coronavirus: UAE issues decree to regulate private sector jobs, salaries, UAE, News, Gulf, World, Health, Health & Fitness, Salary, Website, Cabinet.