Follow KVARTHA on Google news Follow Us!
ad

കൊറോണ: ഏഴ് മണിക്കൂറിനകം മരിച്ചത് 98 പേർ, മരണത്തിൽ വിറങ്ങലിച്ച് ന്യൂയോര്‍ക്ക് സിറ്റി, നിര്‍ബന്ധിത അടച്ചുപൂട്ടല്‍ ഏപ്രില്‍ 15 വരെ നീട്ടി

കൊറോണ: ഏഴ് മണിക്കൂറിനകം മരിച്ചത് 98 പേർ, മരണത്തിൽ വിറങ്ങലിച്ച് ന്യൂയോര്‍ക്ക് സിറ്റി Coronavirus: 98 new deaths within only seven hours in New York city
ന്യൂയോര്‍ക്ക്: (www.kvartha.com 30.03.2020) കൊറോണ വൈറസ് ബാധയെത്തുടർന്ന് അടിക്കടി ജനങ്ങൾ മരിച്ചുവീഴുന്നതിൽ വിറങ്ങലിച്ച് ന്യൂയോർക്ക് സിറ്റി. കഴിഞ്ഞ ഏഴ് മണിക്കൂറിനിടെ നഗരത്തിൽ മാത്രം മരിച്ചത് 98 പേരാണ്. ഇതോടെ നഗരത്തിലെ മരണസംഖ്യ 776 ആയി ഉയര്‍ന്നു. പുതുതായി 1,166 കൊറോണ വൈറസ് സ്ഥിരീകരിച്ചു. മൊത്തം 33,474 പേരാണ് കൊറോണ ബാധിതരായി ചികിത്സയിൽ കഴിയുന്നത്.


98 death in 7 hours in Newyork city

ക്വീന്‍സ് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍- 10,737 പേരാണ് ഇവിടെ രോഗബാധിതർ. ന്യൂയോര്‍ക്ക് നഗരത്തോട് ചേർന്നുള്ള ബ്രൂക്ക്‌ലിനില്‍ 8,887 കേസുകളും, ബ്രോങ്ക്സ് 6,250, മന്‍ഹാട്ടന്‍ 5,582, സ്റ്റാറ്റന്‍ ഐലന്‍ഡ് 1,984 എന്നിങ്ങനെയാണ്കണക്കുകള്‍.
വരാനിരിക്കുന്ന കുറച്ചു കാലത്തേക്ക് നഗരം വൈറസിന്‍റെ പിടിയിലാകുമെന്ന് മേയര്‍ ഡി ബ്ലാസിയോ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വളരെ കഠിനവും ദുഷ്കരവുമായ പരീക്ഷണത്തിലൂടെ കടന്നുപോകുകയാണെന്ന് മേയര്‍ ഡി ബ്ലാസിയോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏപ്രില്‍ മാര്‍ച്ചിനേക്കാള്‍ മോശമായിരിക്കും, മെയ് ഏപ്രിലിനേക്കാള്‍ മോശമാകുമോയെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ പ്രഖ്യാപിച്ച നിർബന്ധിത ബിസിനസ് അടച്ചുപൂട്ടൽ ഏപ്രില്‍ 15 വരെ നീട്ടി ന്യൂയോര്‍ക്ക് ഗവർണർ ആന്‍ഡ്രൂ ക്വോമോ ഉത്തരവിറക്കി.

Summary: Coronavirus: 98 new deaths within only seven hours in New York city