Follow KVARTHA on Google news Follow Us!
ad

ഹൃദയാലയയും കച്ചവടവല്‍ക്കരിക്കുന്നു: കണ്ണൂര്‍ മെഡിക്കല്‍ കോളജ് നടത്തിപ്പ് വിവാദത്തിലേക്ക്

നിരന്തര സമരത്തിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തKannur, News, Health, Health & Fitness, Patient, Protection, Allegation, Controversy, Criticism, Kerala
കണ്ണൂര്‍: (www.kvartha.com 15.02.2020) നിരന്തര സമരത്തിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജിലെ ഹൃദയാലയയില്‍ നടക്കുന്ന രോഗികള്‍ക്കെതിരെയുള്ള ചൂഷണത്തില്‍ പ്രതിഷേധിച്ച് പരിയാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രക്ഷോഭമാരംഭിക്കും.

ജനകീയാവശ്യത്തിന്റെ ഭാഗമായാണ് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത് കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജാക്കി മാറ്റുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആകുമ്പോള്‍ പൂര്‍ണമായും ആ നിലവാരം പുലര്‍ത്തണം. അതില്‍ വെള്ളം ചേര്‍ക്കാനോ കച്ചവടമാക്കാനോ ശ്രമം ഉണ്ടായാല്‍ സമരവുമായി രംഗത്തെത്തുമെന്ന് പരിയാരം സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ് മുന്നറിയിപ്പു നല്‍കി.

Protest against Kannur Medical College, Kannur, News, Health, Health & Fitness, Patient, Protection, Allegation, Controversy, Criticism, Kerala

ഹൃദയാലയില്‍ കച്ചവട താല്‍പര്യം വെച്ച് അമിത നിരക്ക് ഈടാക്കി രോഗികളെ പിഴിയുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് വീണ്ടും വിവാദ കുരുക്കിലായിരിക്കുകയാണ്. പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കുന്ന ഹൃദയാലയത്തിന്റെ പ്രവര്‍ത്തനമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്.

ജനങ്ങളുടെ ഏറെ നാളത്തെ മുറവിളികള്‍ക്ക് ഒടുവില്‍ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കച്ചവട ലോബികള്‍ കൈ കടത്തുന്നതായാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സര്‍ക്കാര്‍ സ്ഥലവും ഫണ്ടും ഉപയോഗിച്ച് കെട്ടിയ സ്ഥാപനം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നാണ് ആവശ്യം.

മെഡിക്കല്‍ കോളജിന്റെ സേവനം സൗജന്യമായി സാധാരണക്കാര്‍ക്ക് ലഭ്യമാകണം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആയതോടെ ഇപ്പോള്‍ തന്നെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ട്. പരിയാരത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ കൈ കടത്തുന്നതോടെ പല ഡിപ്പാര്‍ട്ടുമെന്റുകളും ശുഷ്‌കിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കിടയിലും മെഡിക്കല്‍ കോളജ് ഹൃദയാലയ വേര്‍തിരിവ് നിലനില്‍ക്കുന്നു.

മുന്‍ മെഡിക്കല്‍ കോളജ് അധികാരികള്‍ ഹൃദയാലയത്തിന് മുന്‍തൂക്കവും ഉയര്‍ന്ന പരിഗണനയും നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തപ്പോള്‍ മറ്റ് വിഭാഗങ്ങളെ ശ്രദ്ധിക്കാതെ പോയതാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് പറയുന്നത്.

ജീവനക്കാരുടെ നിയമനത്തില്‍ പോലും വേര്‍തിരിവ് ഉണ്ടായിരുന്നു. ഈ നില തുടര്‍ന്നാല്‍ രോഗികള്‍ ഈ സര്‍ക്കാര്‍ ആതുരാലയത്തെ ഉപേക്ഷിക്കുമെന്ന ആശങ്കയും ശക്തമാണ്.

Keywords: Protest against Kannur Medical College, Kannur, News, Health, Health & Fitness, Patient, Protection, Allegation, Controversy, Criticism, Kerala.