Follow KVARTHA on Google news Follow Us!
ad

നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി News, New Delhi, Molestation, Accused, Execution, President, Supreme Court of India, Tihar Jail, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താല്‍ പ്രതികളുടെ വധശിക്ഷ ഡെല്‍ഹി കോടതി സ്റ്റേ ചെയ്തിരുന്നു. ശനിയാഴ്ചയാണ് പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് കുമാര്‍ ശര്‍മ (26), അക്ഷയ് കുമാര്‍ (31) എന്നീ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. ഇതില്‍ മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു.

തങ്ങള്‍ക്ക് മുന്നില്‍ ഇനിയും നിയമവഴികളുണ്ടെന്നു കാട്ടിയാണു പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നിവര്‍ കോടതിയെ സമീപിച്ചത്. അക്ഷയ് കുമാറിന്റെ പിഴവു തിരുത്തല്‍ ഹര്‍ജി തള്ളിയെങ്കിലും ദയാഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. കുറ്റകൃത്യം നടന്ന സമയത്തു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇനി പിഴവു തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുണ്ട്. ദയാഹര്‍ജികള്‍ തള്ളിയാലും 14 ദിവസത്തിനു ശേഷമേ ശിക്ഷ നടപ്പാക്കാനാവൂ.

 President Ramnath Kovind rejects Nirbhaya convict Vinay Sharma's  Mercy plea, News, New Delhi, Molestation, Accused, Execution, President, Supreme Court of India, Tihar Jail, National

വധശിക്ഷ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ ദയാഹര്‍ജി നല്‍കിയിട്ടുള്ള വിനയ് ശര്‍മ ഒഴികെ മൂന്നു പ്രതികളെ ശനിയാഴ്ച തൂക്കിലേറ്റാമെന്നു തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചെങ്കിലും കോടതി നിരസിച്ചു. ഒരേ സമയത്തു ചെയ്ത സമാന സ്വഭാവമുള്ള തെറ്റിന് ഒരുമിച്ചു ശിക്ഷ നല്‍കിയാല്‍ മതിയെന്ന സുപ്രീം കോടതി വിധി പട്യാല ഹൗസ് കോടതി കണക്കിലെടുക്കുകയായിരുന്നു.

Keywords: President Ramnath Kovind rejects Nirbhaya convict Vinay Sharma's  Mercy plea, News, New Delhi, Molestation, Accused, Execution, President, Supreme Court of India, Tihar Jail, National.