Follow KVARTHA on Google news Follow Us!
ad

ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍

New Delhi, News, Politics, Budget meet, Budget, Union- Budget-2020, Minister, GST, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍. ജി എസ് ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞതായും ധനമന്ത്രി അഭിപ്രായപ്പെട്ടു.

ജി എസ് ടി റിട്ടേണുകള്‍ ഈ സാമ്പത്തിക വര്‍ഷം നാല്‍പതു കോടി കവിഞ്ഞു. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാരിനായെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

India Budget 2020: FM announces simplified GST from April 2020, New Delhi, News, Politics, Budget meet, Budget, Union- Budget-2020, Minister, GST, National

കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും 16 ലക്ഷം പുതിയ നികുതിദായകരുണ്ടായെന്നും ധനമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ കടബാധ്യത 52.2 ശതമാനത്തില്‍ നിന്ന് 48.7 ശതമാനത്തിലേക്ക് കുറയ്ക്കാനായെന്നും ധനമന്ത്രി പറഞ്ഞു.

Keywords: India Budget 2020: FM announces simplified GST from April 2020, New Delhi, News, Politics, Budget meet, Budget, Union- Budget-2020, Minister, GST, National.