Follow KVARTHA on Google news Follow Us!
ad

കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്പുകള്‍; തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന്New Delhi, News, Farmers, Business, Union- Budget-2020, Minister, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍. മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാകുകയെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ പമ്പുകള്‍ക്ക് പദ്ധതിയിട്ടും ധനമന്ത്രി.

FM Nirmala Sitharaman lists 16-point action plan to boost farmers' income, New Delhi, News, Farmers, Business, Union- Budget-2020, Minister, National

തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉഥാന്‍ മഹാഭിയാന്‍(പിഎം കുസും) പ്രവര്‍ത്തനം വിപുലമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Keywords: FM Nirmala Sitharaman lists 16-point action plan to boost farmers' income, New Delhi, News, Farmers, Business, Union- Budget-2020, Minister, National.