Follow KVARTHA on Google news Follow Us!
ad

കൊറോണ: വുഹാനില്‍നിന്ന് 324 പേരുമായി പുറപ്പെട്ട പ്രത്യേക എയര്‍ വിമാനം ന്യൂഡെല്‍ഹിയിലെത്തി; ഇതില്‍ 42 മലയാളികളും

കൊറോണ വൈറസ് ബാധ വ്യാപകമായ ചൈനയിലെ വുഹാനില്‍നിന്ന്New Delhi, News, Health, Health & Fitness, Women, Patient, Family, Children, Doctor, Flight, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) കൊറോണ വൈറസ് ബാധ വ്യാപകമായ ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക എയര്‍ ഇന്ത്യാ വിമാനം ന്യൂഡെല്‍ഹിയിലെത്തി.

234 പുരുഷന്മാരും 90 സ്ത്രീകളും ഉള്‍പ്പെടെ 324 പേരാണ് ശനിയാഴ്ച രാവിലെ 7.26 മണിയോടെ വിമാനത്തില്‍ എത്തിയത്. ഇതില്‍ 42 മലയാളികളുമുണ്ട്. 211 വിദ്യാര്‍ഥികളും മൂന്നു കുട്ടികളും എട്ടു കുടുംബങ്ങളും രാജ്യത്തേക്ക് മടങ്ങിയെത്തി.

Corona virus: 6 Stopped As Air India Flies Back 324 Indians From China, New Delhi, News, Health, Health & Fitness, Women, Patient, Family, Children, Doctor, Flight, National

56 പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 53 പേരാണ് എത്തിയത്. യാത്ര ചെയ്യുന്നതിനു രണ്ട് ഇന്ത്യക്കാരെ ചൈനീസ് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഇരുവര്‍ക്കും ഉയര്‍ന്ന ശരീരോഷ്മാവ് ഉണ്ടായിരുന്നതാണു കാരണം. ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണു തടഞ്ഞത്. ഇരുവരെയും ചൈനയില്‍ തന്നെ വിശദമായി പരിശോധിക്കും.

ഡെല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാരും എയര്‍ ഇന്ത്യയിലെ പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളോടെ എയര്‍ ഇന്ത്യയുടെ 747 വിമാനം വെള്ളിയാഴ്ച വൈകിട്ടാണ് വുഹാനില്‍ എത്തിയത്.

വുഹാനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വെള്ളിയാഴ്ച രാത്രിയോടെ ബസുകളിലാണു വിമാനത്താവളത്തിലെത്തിച്ചത്. രാത്രി പതിനൊന്നു മണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഇന്ത്യയിലേക്കു തിരിക്കുകയായിരുന്നു. അറുന്നൂറോളം പേരെയാണ് തിരികെപ്പോരുന്നതിനായി എംബസി ബന്ധപ്പെട്ടത്. ശേഷിക്കുന്നവര്‍ക്കായി ശനിയാഴ്ച രണ്ടാം വിമാനം ചൈനയിലെത്തും.

വുഹാന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ 28 മലയാളി വിദ്യാര്‍ഥികളും ഹ്യുബെ പ്രവിശ്യയിലുള്ള ഇന്ത്യന്‍ കുടുംബങ്ങളും ഇവരിലുള്‍പ്പെടുന്നു.
മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐ ടി ബി പി ക്യാംപിലേക്കും മാറ്റും.

600 കിടക്കകളാണ് ഡെല്‍ഹി ചാവ്ല മേഖലയിലെ ഐടിബിപി ആസ്ഥാനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവിടെ താമസിപ്പിച്ചു നിരീക്ഷിക്കുക.

സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
അതിനിടെ ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

വൈറസ് ബാധയില്ലെന്ന് ചൈന അധികൃതര്‍ ഉറപ്പാക്കിയവരെയാണ് തിരികെ കൊണ്ടു വരുന്നത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച സമ്പൂര്‍ണ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാന്‍ കരസേനയും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും (ഐടിബിപി) രണ്ടിടത്തായി ക്യാംപുകള്‍ സജ്ജമാക്കി.


Keywords: Corona virus: 6 Stopped As Air India Flies Back 324 Indians From China, New Delhi, News, Health, Health & Fitness, Women, Patient, Family, Children, Doctor, Flight, National.