Follow KVARTHA on Google news Follow Us!
ad

22 രാജ്യങ്ങളിലായി പതിനായിരത്തോളം ആളുകള്‍ക്ക് കൊറോണ; മരിച്ചവരുടെ എണ്ണം 258

ലോകമെമ്പാടുമായി 22 രാജ്യങ്ങളിലായി, പതിനായിരത്തോളം ആളുകള്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 258 ആയി. News, National, New Delhi, Health, China, Diseased, WHO, Corona 258 Dead
ന്യൂഡെല്‍ഹി: (www.kvartha.com 01.02.2020) ലോകമെമ്പാടുമായി 22 രാജ്യങ്ങളിലായി, പതിനായിരത്തോളം ആളുകള്‍ക്ക് നിലവില്‍ കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 258 ആയി. വെള്ളിയാഴ്ച്ച മാത്രം 45 പേര്‍ മരിച്ചതായാണ് വിവരം. രോഗബാധിതരുടെ എണ്ണം 75,000 കടക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ കണക്കുകൂട്ടല്‍.

News, National, New Delhi, Health, China, Diseased, WHO, Corona 258 Dead

ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസുകള്‍ പൂട്ടി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത കാലത്ത് ചൈന സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് അടക്കം അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം അറിയിച്ചിരുന്നു. സ്‌പെയിനിലും യുകെയിലും അടക്കം കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ യുറോപ്പിലും അതീവ ജാഗ്രതയാണ് തുടരുന്നത്.

Keywords: News, National, New Delhi, Health, China, Diseased, WHO, Corona 258 Dead