Follow KVARTHA on Google news Follow Us!
ad

എല്‍ഡിഎഫിന്റെ മനുഷ്യശൃംഖലയ്ക്ക് പിന്നാലെ യുഡിഎഫിന്റെ മനുഷ്യഭൂപടം; ദേശീയ പതാകകള്‍ ഏന്തിയും ത്രിവര്‍ണ തൊപ്പിയണിഞ്ഞും പ്രവര്‍ത്തകര്‍; മുന്‍മന്ത്രി കമലത്തിന്റെ വിയോഗത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫിന്റെKozhikode, News, Politics, UDF, LDF, Rally, Thiruvananthapuram, Kannur, Protesters, Inauguration, Kerala,
കോഴിക്കോട് : (www.kvartha.com 30.01.2020) പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫിന്റെ മനുഷ്യശൃംഖലയ്ക്ക് പിന്നാലെ യുഡിഎഫിന്റെ മനുഷ്യഭൂപടം. വ്യാഴാഴ്ച വെകുന്നേരം നാലരമണിയോടെ തെരഞ്ഞെടുത്ത മൈതാനങ്ങളില്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ക്കും. ദേശീയ പതാകകള്‍ ഏന്തിയും ത്രിവര്‍ണ തൊപ്പിയണിഞ്ഞുമായിരിക്കും പ്രവര്‍ത്തകര്‍ പങ്കെടുക്കുക.

തിരുവനന്തപുരത്ത് എ കെ ആന്റണി മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ രമേശ് ചെന്നിത്തലയും മലപ്പുറത്ത് ഹൈദരാലി ശിഹാബ് തങ്ങളും പങ്കെടുക്കും. മഹാത്മാഗാന്ധി വെടിയേറ്റുവീണ 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ വായിക്കും.

UDF's 'Human Map' Protest Against CAA, Kozhikode, Video, News, Politics, UDF, LDF, Rally, Thiruvananthapuram, Kannur, Protesters, Inauguration, Kerala

കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടി എന്നിവര്‍ മനുഷ്യഭൂപടത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മുന്‍മന്ത്രി എം കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. 

അതിനിടെ മുന്‍മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന എം കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് വടകരയില്‍ യു ഡി എഫ് നടത്താനിരുന്ന മനുഷ്യ ഭൂപടം പരിപാടി മാറ്റിവെച്ചതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പരിപാടിയാണ് വടകരയില്‍ വെച്ച് നടക്കാനിരുന്നത്. വടകര നാരായണ നഗര്‍ ഗ്രൗണ്ടില്‍ വൈകുന്നേരം നാല് മണിയോടെയായിരുന്നു പരിപാടി നടക്കുമെന്ന് അറിയിച്ചിരുന്നത്. 

വയനാട് പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ ലോങ് മാര്‍ച്ച് നടന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് റാലിയില്‍ രാഹുല്‍ നടത്തിയത്.

Keywords: UDF's 'Human Map' Protest Against CAA, Kozhikode, Video, News, Politics, UDF, LDF, Rally, Thiruvananthapuram, Kannur, Protesters, Inauguration, Kerala.