Follow KVARTHA on Google news Follow Us!
ad

മതിലില്‍ മൂത്രമൊഴിച്ചതിന് വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച് ക്രൂരത; പരസ്പരം കല്ലേറ്; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍; ഒടുവില്‍ ക്ലൈമാക്‌സ്

മതിലില്‍ മൂത്രമൊഴിച്ചതിന് വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച് News, Local-News, attack, Dog, Bite, hospital, Treatment, Injured, Police, Arrested, Kerala,
തൃശൂര്‍: (www.kvartha.com 30.01.2020) മതിലില്‍ മൂത്രമൊഴിച്ചതിന് വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച് ഉടമയുടെ ക്രൂരത. തടിമില്ലിന്റെ മതിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെയാണ് മില്ലുടമ വളര്‍ത്തുനായയെ അഴിച്ചുവിട്ടു കടിപ്പിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ മില്ലുടമ സഹായികളെയുംകൂട്ടി ആക്രമിക്കാനും ശ്രമിച്ചു.

പരസ്പരം കല്ലേറുമുണ്ടായി. ഒടുവില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് എത്തി അക്രമികളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഭീകരാന്തരീക്ഷം തുടര്‍ന്നു. ഇതിനിടെ പ്രതിയെ പിടികൂടിയെങ്കിലും യഥാര്‍ഥ പ്രതി ഇയാളല്ലെന്നു പറഞ്ഞ് നാട്ടുകാര്‍ ബഹളം വെച്ചു. ഇതോടെ വീണ്ടും സംഘര്‍ഷം ഉടലെടുത്തു.

Thirssur mill owner arrested for attacking man by using dog, News, Local-News, Attack, Dog, Bite, Hospital, Treatment, Injured, Police, Arrested, Kerala.

മണിക്കൂറുകള്‍ നീണ്ട ബഹളത്തിനൊടുവില്‍ മില്ലുടമയെ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. എന്നാല്‍ മനോദൗര്‍ബല്യമുള്ളയാളാണെന്നു ബോധ്യപ്പെട്ടത്തോടെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഒളരിക്കരയിലെ ബാര്‍ ഹോട്ടലിനു സമീപത്ത് കഴിഞ്ഞദിവസമാണ് സംഭവം.

ബാറിനു സമീപത്തു പ്രവര്‍ത്തിക്കുന്ന തടിമില്ലിന്റെ ഉടമയാണ് പ്രതി. കഞ്ചാവിന് അടിമയായ ഇയാള്‍ മുന്‍പു പലവട്ടം നാട്ടുകാര്‍ക്കു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടു കടിപ്പിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. കഞ്ചാവു ലഹരിയിലാണ് പലപ്പോഴും ആക്രമണങ്ങള്‍ നടത്തിയത്.

ബാറില്‍ നിന്നിറങ്ങുന്ന മദ്യപര്‍ തടിമില്ലിന്റെ മതിലില്‍ മൂത്രമൊഴിക്കുന്നതാണ് മില്ലുടമയെ പ്രകോപിപ്പിക്കുന്നത്. മതിലില്‍ മൂത്രമൊഴിച്ച പലര്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെങ്കിലും മില്ലുടമയെ പേടിച്ച് ആരും പ്രതികരിക്കാന്‍ മുതിര്‍ന്നിരുന്നില്ല. കഴിഞ്ഞദിവസം വൈകിട്ട് ബാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം മതിലിനോടു ചേര്‍ന്നു മൂത്രമൊഴിച്ചതോടെ മില്ലുടമ വീണ്ടും നായയെ അഴിച്ചുവിട്ടു. നാലുപേര്‍ക്കും സാരമായി കടിയേറ്റു.

ഇതോടെ നാട്ടുകാരുടെ പിന്തുണയോടെ യുവാക്കള്‍ മില്ലുടമയുടെ വീടിനു മുന്നില്‍ ബഹളമുണ്ടാക്കി. മില്ലുടമ വടിവാള്‍ വീശിയും കുപ്പിയും കല്ലുമെറിഞ്ഞും നാട്ടുകാരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയിട്ടും ഇയാളുടെ പരാക്രമങ്ങള്‍ തുടര്‍ന്നു. ഈ ഭാഗത്താകെ ഗതാഗതവും തടസപ്പെട്ടു. കുരുക്കില്‍പ്പെട്ട ഒരു വണ്ടിയുടെ ചില്ലും ഇയാള്‍ തല്ലിത്തകര്‍ത്തു. രാത്രിയോടെയാണ് മില്ലുടമയെ കീഴ്‌പ്പെടുത്താനായത്.

Keywords: Thirssur mill owner arrested for attacking man by using dog, News, Local-News, Attack, Dog, Bite, Hospital, Treatment, Injured, Police, Arrested, Kerala.