Follow KVARTHA on Google news Follow Us!
ad

ഒന്നിക്കാം സംവദിക്കാം മുന്നേറാം; രണ്ടാം ലോക കേരള സഭയ്‌ക്കൊരുങ്ങി നിശാഗന്ധി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും; പങ്കെടുക്കുന്നത് 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍

ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം ലോക കേരള സഭയ്‌ക്കൊരുങ്ങി നിശാഗന്ധി. ഗവര്‍ണര്‍ News, Kerala, Inauguration, Pinarayi vijayan, Government, Governor, Country, Thiruvananthapuram, Ramesh Chennithala, Second World Kerala Sabha starts Today in Nishagandhi
തിരുവനന്തപുരം: (www.kvartha.com 01.01.2020) ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം ലോക കേരള സഭയ്‌ക്കൊരുങ്ങി നിശാഗന്ധി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ കേരളീയരെ ഒന്നിപ്പിക്കുന്നതിനായാണ് ലോക കേരളസഭയ്ക്ക് തുടക്കം കുറിച്ചത്.

കനകക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടന പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രസംഗം നടത്തും.


മൂന്ന് ദിവസമാണ് സമ്മേളനം നടക്കുന്നത്. വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിന്റെ സ്ഥിരം വേദിയുടെ നവീകരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ഒ. രാജഗോപാല്‍, ജസ്റ്റിസ് (റിട്ട.) കുര്യന്‍ ജോസഫ്, എം.എ. യൂസഫലി, ഡോ. രവി പിള്ള, ഡോ. എം. അനിരുദ്ധന്‍, ഡോ. ആസാദ് മൂപ്പന്‍, എം. മുകുന്ദന്‍, മേതില്‍ രേണുക, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Inauguration, Pinarayi vijayan, Government, Governor, Country, Thiruvananthapuram, Ramesh Chennithala, Second World Kerala Sabha starts Today in Nishagandhi