Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ യു എസ് വിരുദ്ധ പ്രക്ഷോഭം; സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് പ്രക്ഷോഭകര്‍ എംബസിക്കു നേരെ കല്ലെറിഞ്ഞു, നിരീക്ഷണ ക്യാമറകള്‍ പിഴുതെടുത്തു

യുഎസ് വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് Baghdad, News, Protesters, Clash, Women, attack, World,
ബാഗ്ദാദ്: (www.kvartha.com 01.01.2020) യുഎസ് വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഇറാഖി പ്രക്ഷോഭകര്‍ യുഎസ് എംബസി ആക്രമിച്ചു. ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിയുടെ ചുറ്റുമതില്‍ കടന്നാണ് സ്ത്രീകളടക്കമുള്ള പ്രക്ഷോഭകര്‍ എംബസിക്കു നേരേ കല്ലെറിയുകയും നിരീക്ഷണ ക്യാമറകള്‍ പിഴുതെടുക്കുകയും ചെയ്തത്.

ഇറാന്‍ പിന്തുണയുള്ള ഷിയാ സംഘടനയായ ഹാഷിദ് അല്‍ ഷാബിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. സുരക്ഷാഭീഷണി പരിഗണിച്ചു സ്ഥാനപതിയെയും മറ്റ് ഉദ്യോഗസ്ഥരെയും നേരത്തേ തന്നെ ഒഴിപ്പിച്ചിരുന്നു.

Protesters Shouting 'Death to America' Stormed the U.S; Embassy Compound in Baghdad. Here's a Timeline of What's Happened So Far, Baghdad, News, Protesters, Clash, Women, Attack, World

കഴിഞ്ഞയാഴ്ച ഉത്തര ഇറാഖിലെ യു എസ് സൈനിക ക്യാംപിനുനേരെ ഹാഷിദ് അല്‍ ഷാബിയുടെ സായുധവിഭാഗമായ കത്തബ് ഹിസ്ബുല്ല പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ സൈന്യത്തിന്റെ കരാറുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഇറാഖിലും സിറിയയിലുമുള്ള അഞ്ച് ഹിസ്ബുല്ല താവളങ്ങളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതാണു പ്രതിഷേധത്തിനു കാരണം.

ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കാനായി 5,200 യുഎസ് സൈനികര്‍ ഇറാഖിലുണ്ട്. 'അമേരിക്ക തുലയട്ടെ'എന്ന മുദ്രാവാക്യമുയര്‍ത്തിയെത്തിയ പ്രക്ഷോഭകര്‍, ഇറാഖിലെ യുഎസ് സൈനികരെ എത്രയും വേഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Protesters Shouting 'Death to America' Stormed the U.S; Embassy Compound in Baghdad. Here's a Timeline of What's Happened So Far, Baghdad, News, Protesters, Clash, Women, Attack, World.