Follow KVARTHA on Google news Follow Us!
ad

ഗാന്ധി ഘാതകനായ ഗോഡ്‌സേയും മോദിയും ഒരേ ആശയത്തിന്റെ വക്താക്കള്‍; പൗരത്വ നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച് നയിച്ച് രാഹുല്‍ ഗാന്ധി

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും News, Politics, Rahul Gandhi, Criticism, Congress, Narendra Modi, Prime Minister, National,
കല്‍പറ്റ: (www.kvartha.com 30.01.2020) ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പൗരത്വ നിയമത്തിനെതിരെ വയനാട് മണ്ഡലത്തില്‍ ലോംഗ് മാര്‍ച്ച് നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിലാണ് കല്‍പറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റര്‍ ദൂരത്തില്‍ രാഹുല്‍ ഗാന്ധി ലോംഗ് മാര്‍ച്ച് നയിച്ചത്. പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാകകള്‍ മാത്രമാണ് ലോംഗ് മാര്‍ച്ചില്‍ ഉപയോഗിച്ചത്.

Nathuram Godse and Narendra Modi believe in the same ideology: Rahul Gandhi at Wayanad rally, News, Politics, Rahul Gandhi, Criticism, Congress, Narendra Modi, Prime Minister, National

ലോംഗ് മാര്‍ച്ചിന് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗാന്ധിഘാതകനായ ഗോഡ്‌സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും എന്നാല്‍ മോദി അതു തുറന്നു പറയുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു.

സത്യത്തിനു വേണ്ടി നിലയുറപ്പിച്ചതുകൊണ്ടാണു ഗാന്ധിജിയെ നാഥുറാം ഗോഡ്‌സെ കൊന്നത്. ഇന്നു രാജ്യത്തെ നയിക്കുന്ന മനുഷ്യന്‍ ഈ രാജ്യത്ത് വെറുപ്പ് പ്രചരിപ്പിക്കുന്നു. അതു തുറന്നു പറയാനുള്ള ചങ്കൂറ്റം മോദിക്കില്ല. കള്ളനും ഭീരുവുമായ ഗോഡ്‌സെയ്ക്ക് ഗാന്ധിജിയുടെ മുഖത്തേക്കു നോക്കാന്‍ കഴിഞ്ഞിരുന്നില്ല. മോദിക്കും അതിനു കഴിയില്ല. രണ്ടു പേരും തമ്മില്‍ വ്യത്യാസമില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് കൊടുത്തതെന്ന് ചോദിച്ച രാഹുല്‍ മോദി അദാനിക്ക് ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണെ ന്നും കുറ്റപ്പെടുത്തി. ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. എനിക്ക് അത് ആരുടെ മുന്‍പിലും തെളിയിക്കേണ്ട ആവശ്യമില്ല. ഇന്ത്യയെ വിഭജിക്കുക, വെറുപ്പു പരത്തുക, ഇന്ത്യയെ കൊള്ളയടിക്കുക എന്നതു മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തുറുമുഖങ്ങളും വിമാനത്താവളങ്ങളും മോദി അദാനിക്ക് വിറ്റു. ഇനി റെയില്‍വേ വില്‍ക്കാന്‍ പോകുന്നു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഒരോന്നായി മോദി വിറ്റു തീര്‍ക്കുകയാണ്. പാക്കിസ്ഥാന്‍ പാക്കിസ്ഥാന്‍ എന്ന് ആക്രോശിച്ചാല്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടില്ല. എന്‍ ആര്‍ സി യും സിഎഎയും രാജ്യത്ത് തൊഴില്‍ കൊണ്ടുവരില്ല.

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ കല്‍പറ്റ എസ് കെ എം ജെ സ്‌കൂളില്‍ നിന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. രണ്ട് കിലോമീറ്റര്‍ നഗരത്തിലൂടെ കടന്നു പോയ മാര്‍ച്ച് ഒടുവില്‍ കല്‍പറ്റ പുതിയ സ്റ്റാന്‍ഡില്‍ അവസാനിച്ചു.

രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് ഉമറല്ലി ശിഹാബ് തങ്ങള്‍, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍, എപി അനില്‍ കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് തുടങ്ങിയവര്‍ റാലിയുടെ ഭാഗമായി. ഏതാണ്ട് അരലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നെന്ന് ജില്ലാ യുഡിഎഫ് നേതൃത്വം പറയുന്നു.

Keywords: Nathuram Godse and Narendra Modi believe in the same ideology: Rahul Gandhi at Wayanad rally, News, Politics, Rahul Gandhi, Criticism, Congress, Narendra Modi, Prime Minister, National.