Follow KVARTHA on Google news Follow Us!
ad

ജാമിയ മില്ലിയയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ക്ക് പരിക്കേറ്റു

സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്New Delhi, News, National, Injured, Students, Student, Shot, Police, Arrest, Protesters
ന്യൂഡല്‍ഹി: (www.kvartha.com 30.01.2020) സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്പ്പ്. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ഒരാള്‍ വെടിവച്ചത്.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പില്‍ പരുക്കേറ്റ വിദ്യാര്‍ഥി ഷാദാബിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ഇയാള്‍ വെടിയുതിര്‍ക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസ് വിന്യസിച്ചു.

New Delhi, News, National, Injured, Students, Student, Shot, Police, Arrest, Protesters, Jamia Millia, Man Fires At Protesters Near Jamia In Delhi 
Keywords: New Delhi, News, National, Injured, Students, Student, Shot, Police, Arrest, Protesters, Jamia Millia, Man Fires At Protesters Near Jamia In Delhi