Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി

ലോകത്തെ ഒന്നടങ്കം ഭീതിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍Beijing, News, World, Death, Report, hospital
ബെയ്ജിങ്: (www.kvartha.com 30.01.2020) ലോകത്തെ ഒന്നടങ്കം ഭീതിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. 1733 പേര്‍ക്കു കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായും ചൈനീസ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. 1370 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 12167 പേര്‍ രോഗബാധ സംശയിച്ചു നിരീക്ഷണത്തിലാണ്. ബുധനാഴ്ച മാത്രം 38 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്.

ഇതില്‍ 37 പേരും രോഗത്തിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന ഹുബേയ് പ്രവിശ്യയിലാണ്. 124 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 88000ലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തത് ഡിസംബര്‍ ആദ്യവാരമാണ്. ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ലോകം.

Beijing, News, World, Death, Report, Hospital, Coronavirus, China, Observation, Patient, Coronavirus death toll rises to 170

Keywords: Beijing, News, World, Death, Report, Hospital, Coronavirus, China, Observation, Patient, Coronavirus death toll rises to 170