Follow KVARTHA on Google news Follow Us!
ad

നെടുമങ്ങാടും രക്ഷയില്ല; പൗരത്വ നിയഭേദഗതി വിശദീകരിക്കാനെത്തിയ ബി ജെ പിയെ നാട്ടുകാര്‍ ബഹിഷ്‌കരിച്ചു

Kerala, Thiruvananthapuram, News, BJP, Boycotts, Protest, BJP boycotted by natives of Nedumangad പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി ജനങ്ങള്‍ക്ക് മുമ്പില്‍ ജനജാഗ്രതാ സദസ് നടത്താന്‍ തുനിഞ്ഞ ബി ജെ പിക്ക് വീണ്ടും തിരിച്ചടി. നെടുമങ്ങാട് ടൗണില്‍ നടത്താനിരുന്ന ബി ജെ പിയുടെ ജനജാഗ്രതാ സദസിനെ നാട്ടുകാര്‍ ബഹിഷ്‌കരിച്ചു. ബി ജെ പി പരിപാടി തുടങ്ങാനിരിക്കെ മിക്ക
തിരുവനന്തപുരം: (www.kvartha.com 30/01/2020)  പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി ജനങ്ങള്‍ക്ക് മുമ്പില്‍ ജനജാഗ്രതാ സദസ് നടത്താന്‍ തുനിഞ്ഞ ബി ജെ പിക്ക് വീണ്ടും തിരിച്ചടി. നെടുമങ്ങാട് ടൗണില്‍ നടത്താനിരുന്ന ബി ജെ പിയുടെ ജനജാഗ്രതാ സദസിനെ നാട്ടുകാര്‍ ബഹിഷ്‌കരിച്ചു. ബി ജെ പി പരിപാടി തുടങ്ങാനിരിക്കെ മിക്ക വ്യാപാരികളും പ്രതിഷേധിച്ച് കടകളടച്ച് പോയി.




കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോത്തന്‍കോട്, കല്ലറ, പേട്ട എന്നീ ഭാഗങ്ങളില്‍ നടത്തിയ പൗരത്വ നിയമഭേദഗതി വിശദീകരണ യോഗങ്ങളും നാട്ടുകാര്‍ ബഹിഷ്‌കരിച്ചിരുന്നു. ബഹിഷ്‌കരണം തുടരുന്നതോടെ പലയിടത്തും വിശദീകരണ യോഗങ്ങള്‍ ചടങ്ങ് മാത്രമായി മാറിയിരിക്കുകയാണ്. വ്യാപാരികളുടെ ബഹിഷ്‌കരണത്തെ ചെറുക്കാനായി ഭാരതീയ വ്യാപാരി വ്യവസായ സംഘം എന്ന പേരില്‍ മറ്റൊരു വ്യാപാരി സംഘടനയും ബി ജെ പി രൂപീകരിച്ചിട്ടുണ്ട്.




Keywords: Kerala, Thiruvananthapuram, News, BJP, Boycotts, Protest, BJP boycotted by natives of Nedumangad