Follow KVARTHA on Google news Follow Us!
ad

ഗാന്ധിജി 'അര്‍ദ്ധനഗ്‌നനായ ഫക്കീര്‍' ആയതിന്റെ യാഥാര്‍ത്ഥ്യം

ജനുവരി 30ന് മഹാത്മാഗാന്ധി നാഥുറാമിന്റെ വെടിയേറ്റ് മരിച്ച് വീഴുന്ന കാഴ്ച കണ്ട ഭാരതത്തിന്റെ ഒരോ മണല്‍തരിക്കും ഇന്നും മറക്കാനാവാത്ത ഒരു ചരിത്ര സംഭവമാണ്. വട്ടക്കണ്ണടയും ഒറ്റമുണ്ടും Article, Mahatma Gandhi, Article about Mahatma Gandhi by Eriyal Shareef
എരിയാല്‍ ഷരീഫ്

(www.kvartha.com 30.01.2020) 
ജനുവരി 30ന് മഹാത്മാഗാന്ധി നാഥുറാമിന്റെ വെടിയേറ്റ് മരിച്ച് വീഴുന്ന കാഴ്ച കണ്ട ഭാരതത്തിന്റെ ഒരോ മണല്‍തരിക്കും ഇന്നും മറക്കാനാവാത്ത ഒരു ചരിത്ര സംഭവമാണ്. വട്ടക്കണ്ണടയും ഒറ്റമുണ്ടും കൈയ്യില്‍ താങ്ങായുള്ള വടിയും ഗാന്ധിജി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ചിത്രമാണിത്. എന്നാല്‍ ഗാന്ധിജി ഒറ്റമുണ്ടിലേക്ക് വഴിമാറിയത് എങ്ങിനെയെന്നറിയണ്ടെ, അതിന്റെ പിന്നിലും ഒരു കഥയുണ്ട്.

1921 സെപ്തംബര്‍ 20, തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ വെസ്റ്റ് മാസി തെരുവിലുള്ള ഉത്തരേന്ത്യന്‍ വ്യാപാരി റാംജി കല്യാണ്‍ജിയുടെ വീട്ടിലേക്കുള യാത്രയിലായിരുന്നു ഗാന്ധിജി. വലിയ തലപ്പാവ് ധരിച്ചുള്ള പൂര്‍ണ ഗുജറാത്തി വേഷത്തോടെയായിരുന്നു യാത്രയ്ക്കുള്ള പുറപ്പാട്. തീവണ്ടിയാത്രയ്ക്കിടയില്‍ സഹയാത്രികരോട് സംസാരിച്ചിരിക്കെ വിഷയം ഖാദിയെക്കുറിച്ചായി, ഖാദി വില കൂടിയ വസ്ത്രമാണെന്നും തങ്ങള്‍ക്കത് അപ്രാപ്യമാണെന്നും കൂട്ടത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.


കുടെയുള്ള യാത്രക്കാരുടെ അഭിപ്രായം ഗാന്ധിജിയുടെ ഉള്ളില്‍ തട്ടി. പിറ്റേ ദിവസം റാംജി കല്യാണ്‍ ജിയുടെ വീട്ടിലിരിക്കെ ഒറ്റ മുണ്ടുടുത്ത് പോകുന്ന ഒരു കര്‍ഷകനെ ഗാന്ധിജി കണ്ടു. ആ കാഴ്ച ഗാന്ധിജിയെ ചിന്തിപ്പിച്ചു. ഇത്ര ലളിതമായി വേഷം ധരിക്കാമെന്നിരിക്കെ എന്തിനാണ് വില കൂടിയ വസ്ത്രങ്ങള്‍ നമ്മള്‍ ധരിക്കുന്നത് എന്ന ചിന്ത അലട്ടി. ഗാന്ധിജി തീരുമാനിച്ചു, ഇനി മുതല്‍ താനും കര്‍ഷക വേഷം മാത്രമേ ധരിക്കൂഎന്ന്. കാമരാജ് ശാലയിലെ നെയ്ത്തുകാരുടെ യോഗത്തില്‍ വെച്ച് തന്റെ തീരുമാനം ഗാന്ധിജി പ്രഖ്യാപിച്ചു. അന്നു മുതല്‍ മരിക്കുന്നത് വരെ ഗാന്ധിജി തന്റെ വാക്ക് പാലിച്ചു. അദ്ദേഹത്തിന്റെ ലളിതമായ വസ്ത്രധാരണ ശൈലിയാണ് 'അര്‍ദ്ധനഗ്‌നനായ ഫക്കീര്‍' എന്ന വിളിപ്പേര്  അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലാണ് നല്‍കിയത്.

Keywords: Article, Mahatma Gandhi, Article about Mahatma Gandhi by Eriyal Shareef