Follow KVARTHA on Google news Follow Us!
ad

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; കെട്ടിടം തകര്‍ന്ന് വീണ് 15 മരണം, ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. കൊയമ്പത്തൂര്‍ മേട്ടുപാളയത്ത് ശക്തമായ മഴയില്‍ തകര്‍ന്നുchennai, News, National, Rain, Death, Chief Minister
ചെന്നൈ: (www.kvartha.com 02.12.019) തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. കൊയമ്പത്തൂര്‍ മേട്ടുപാളയത്ത് ശക്തമായ മഴയില്‍ തകര്‍ന്നു വീണ കെട്ടിടത്തിനിടയില്‍പ്പെട്ട് ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതില്‍ ആകെ മരണം 20 ആയി. തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ഇതോടെ 176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഊട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്‌നാട്ട് ശക്തമായ മഴ തുടരുന്നതോടെ മദ്രാസ്, അണ്ണാ സര്‍വ്വകലാശാകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉള്‍പ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Chennai, News, National, Rain, Death, Chief Minister, Heavy rain in Tamil Nadu; 15 deaths, red alert in coastal areas

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Rain, Death, Chief Minister, Heavy rain in Tamil Nadu; 15 deaths, red alert in coastal areas