Follow KVARTHA on Google news Follow Us!
ad

ക്യാറില്‍ വലഞ്ഞ് യു എ ഇയും; കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ അടച്ചിട്ടു; ചില ഭാഗങ്ങളില്‍ പുറത്തിറങ്ങാനാകാതെ ജനം

ക്യാറില്‍ വലഞ്ഞ് യു എ ഇയും. കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ അടച്ചിട്ടു.Sharjah, News, Rain, Social Network, Road, Gulf, World,
ഷാര്‍ജ: (www.kvartha.com 30.10.2019) ക്യാറില്‍ വലഞ്ഞ് യു എ ഇയും. കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ അടച്ചിട്ടു. ഇതോടെ പുറത്തിറങ്ങാനാകാതെ ജനം വലഞ്ഞിരിക്കയാണ്. ശക്തമായ തിരമാലകള്‍ കാരണം വെള്ളം കയറിയതിനാല്‍ യുഎഇയില്‍ ഷാര്‍ജയിലെയും ഫുജൈറയിലെയും ചില റോഡുകള്‍ അടച്ചിട്ടിരിക്കയാണ്. എന്നാല്‍ കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പോലീസ് ഔദ്യോഗികമായി അറിയിച്ചത്. ക്യാര്‍ ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള്‍ രൂപപ്പെട്ടത്.

ഏഴ് അടി വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡുകള്‍ തുറക്കുന്നതുവരെ മറ്റ് പാതകള്‍ ഉപയോഗിക്കണമെന്നും യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഷാര്‍ജ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

UAE roads closed as high waves cause flooding, Sharjah, News, Rain, Social Network, Road, Gulf, World

വെള്ളം കയറിയ റോഡുകളിലൂടെ വാഹനങ്ങള്‍ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വെള്ളം കയറിയതിനാല്‍ കോര്‍ണിഷ് റോഡും അടച്ചതായി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE roads closed as high waves cause flooding, Sharjah, News, Rain, Social Network, Road, Gulf, World.