Follow KVARTHA on Google news Follow Us!
ad

ശ്രദ്ധിക്കുക അപകടങ്ങള്‍ ആരെയും തേടിയെത്താം; മാതാപിതാക്കള്‍ ടിവിയില്‍ കുഴല്‍ക്കിണര്‍ രക്ഷാദൗത്യം കണ്ടിരിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചു

അപകടങ്ങള്‍ ആരെയും തേടിയെത്താം, അശ്രദ്ധയാണ് അപകടങ്ങളിലേക്ക് നയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വീട്ടുകാര്‍ ഒന്നിച്ചിരുന്ന് ടിവി കാണുന്നതും News, National, India, Tamilnadu, Baby, Dies, Parents, Television, Borewell, Two Year Old Girl Drowns in Bathtub

തമിഴ്‌നാട്: (www.kvartha.com 30.10.2019) അപകടങ്ങള്‍ ആരെയും തേടിയെത്താം, അശ്രദ്ധയാണ് അപകടങ്ങളിലേക്ക് നയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വീട്ടുകാര്‍ ഒന്നിച്ചിരുന്ന് ടിവി കാണുന്നതും കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുന്നതുമൊക്കെ സര്‍വസാധാരണമാണ്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് തികഞ്ഞ ബോധമുള്ളവരായതിനാലാകണം കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വാര്‍ത്ത ടിവിയില്‍ കണ്ടിരുന്നതും. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ടിവിയില്‍ മുഴുകിയപ്പോള്‍ തങ്ങളുടെ അരുമ മകള്‍ ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്നതാണ് ഈ ദമ്പതികള്‍ കണ്ടത്.

News, National, India, Tamilnadu, Baby, Dies, Parents, Television, Borewell, Two Year Old Girl Drowns in Bathtub

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണപ്പാറയിലെ നാടുകാടുപ്പെട്ടി ഗ്രാമത്തിലെ സുജിത്ത് എന്ന രണ്ട് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീഴുന്നത്. വൈകിട്ട് 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴല്‍ കിണറില്‍ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയിലേക്കു വീണു. കുഴല്‍ കിണറിന്റെ ആഴം 600 അടിയാണ്. നാലരദിവസം നീണ്ട രക്ഷാദൗത്യത്തില്‍ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

കുഴല്‍ക്കിണറില്‍ അകപ്പെട്ട സുജിത്തിനായുള്ള രക്ഷാപ്രവര്‍ത്തനം ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ രക്ഷിതാക്കളറിയാതെ പിഞ്ചുകുഞ്ഞ് വെള്ളം നിറച്ച ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ത്രേശപുരത്ത് തിങ്കളാഴ്ച രാത്രിയാണ് രണ്ടുവയസ്സുകാരി രേവതി സഞ്ജന മുങ്ങിമരിച്ചത്.

കുഞ്ഞിനെ കളിക്കാന്‍ വിട്ട് രക്ഷിതാക്കള്‍ ടിവി കാണാനിരിന്നതായിരുന്നു. കുറച്ച് കഴിഞ്ഞ് കുഞ്ഞിനെ കാണാനില്ലാതെ അന്വേഷിച്ചപ്പോള്‍ വെള്ളം നിറച്ച പാത്രത്തില്‍ അനക്കമില്ലാതെ കിടക്കുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴെക്കും കുഞ്ഞ് മരിച്ചിരുന്നു.

കുഴല്‍കിണറില്‍ വീണ് കുഞ്ഞ് മരിച്ചതിന്റെ ദു:ഖത്തിനിടെ മറ്റൊരു കുഞ്ഞ് കൂടിയാണ് നാടിന് നഷ്ടമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Tamilnadu, Baby, Dies, Parents, Television, Borewell, Two Year Old Girl Drowns in Bathtub