Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം: വീടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വരുന്നു

ചുരുങ്ങിയ മാസത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് വിദ്യാര്‍ത്ഥിനികള്‍Kannur, News, Suicide Attempt, Parents, Mobile Phone, Death, Education, Kerala,
കണ്ണൂര്‍: (www.kvartha.com 30.10.2019) ചുരുങ്ങിയ മാസത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സൂക്ഷ്മമായി പരിശോധിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയും പോലീസും. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തും.

കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു പരിശോധിക്കാനും വീട്ടിലെത്തുന്ന കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാനും രക്ഷിതാക്കള്‍ക്ക് പ്രൊട്ടക്ഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കും. ഓരോ കുട്ടിയുടെയും രക്ഷിതാക്കളെയും പ്രൊട്ടക്ഷന്‍ കമ്മിറ്റി സ്‌കൂളില്‍ വിളിച്ചു വരുത്തിയതിനു ശേഷം രക്ഷിതാക്കളുമായി പ്രത്യേകം കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് എഴുതി വാങ്ങും.

Mobile phone use in schools by students has become a controversial topic debated by parents, Kannur, News, Suicide Attempt, Parents, Mobile Phone, Death, Education, Kerala.

ഇതു കൂടാതെ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും നടത്തും. കണ്ണൂരില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അഞ്ചു പെണ്‍കുട്ടികളാണ് ജീവനൊടുക്കിയത്. നിസാര കാരണങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികളുമായി പോലീസും ജില്ലാ ഭരണകൂടവും രംഗത്തെത്തിയത്. ജില്ലയിലെ ചില വിദ്യാലയങ്ങളേയും പ്രൊഫഷനല്‍ കോളജുകളേയും ലഹരി റാക്കറ്റുകള്‍ സ്വാധീനിക്കുന്നതായി നേരത്തെ എക്‌സൈസ് റിപ്പോര്‍ട്ടുനല്‍കിയിരുന്നു. മയക്കുഗുളികകള്‍ വിതരണം ചെയ്യുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാരിയര്‍മാരെ കണ്ടെത്താനും നിര്‍ദേശമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mobile phone use in schools by students has become a controversial topic debated by parents, Kannur, News, Suicide Attempt, Parents, Mobile Phone, Death, Education, Kerala.