Follow KVARTHA on Google news Follow Us!
ad

അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തമായി; സംസ്ഥാനത്ത് അടുത്ത 2 ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു

അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തമായതോടെ സംസ്ഥാനത്ത് മറ്റന്നാള്‍ വരെThiruvananthapuram, News, Rain, Kerala,
തിരുവനന്തപുരം: (www.kvartha.com 30.10.2019) അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തമായതോടെ സംസ്ഥാനത്ത് മറ്റന്നാള്‍ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയ ന്യൂനമര്‍ദം തീവ്രമായതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം അതി തീവ്രമാകും. സംസ്ഥാനത്തും ലക്ഷദ്വീപിലും മഴ കനക്കും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

ബുധനാഴ്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

Heavy rain  continues in Kerala; Orange alert in six districts, Thiruvananthapuram, News, Rain, Kerala

65 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ പോയവര്‍ ഉടന്‍ മടങ്ങിയെത്തണമെന്നും നിര്‍ദേശമുണ്ട്. ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്. പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rain  continues in Kerala; Orange alert in six districts, Thiruvananthapuram, News, Rain, Kerala.