Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ പേട്ടയ്ക്ക് സമീപം വേര്‍പെട്ടു; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരത്ത് നിന്നും ലോകമാന്യ തിലകിലേക്ക് പുറപ്പെട്ടThiruvananthapuram, News, Train, Railway, Injured, Kerala, Video,
തിരുവനന്തപുരം: (www.kvartha.com 30.10.2019) തിരുവനന്തപുരത്ത് നിന്നും ലോകമാന്യ തിലകിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ പേട്ടയ്ക്ക് സമീപം വേര്‍പെട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടയുടനെ തമ്പാനൂര്‍ - പേട്ട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെയാണ് സംഭവം.

ട്രെയിനിന്റെ എഞ്ചിനും മൂന്ന് ബോഗിയും മുന്നോട്ട് പോകുകയും മറ്റുള്ള ബോഗികള്‍ പേട്ടയില്‍ കിടക്കുകയുമായിരുന്നു. കുറച്ചുദൂരം മുന്നോട്ടുപോയപ്പോഴാണ് കാര്യം മനസ്സിലായത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

 Coaches of Netravati express detaches from engine near Thiruvananthapuram, Thiruvananthapuram, News, Train, Railway, Injured, Kerala, Video.

വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. വലിയ ദുരന്തമാണ് ഒഴിവായത്. ബോഗികള്‍ കൂട്ടി യോജിപ്പിച്ചതിനും പരിശോധനകള്‍ക്കും ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ബോഗികള്‍ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് വേര്‍പെടാന്‍ കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Coaches of Netravati express detaches from engine near Thiruvananthapuram, Thiruvananthapuram, News, Train, Railway, Injured, Kerala, Video.