Follow KVARTHA on Google news Follow Us!
ad

മറ്റു കായിക ഇനങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ചെസിനും നല്‍കണം; ചെസ് കേരളയുടെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി

ചെസിന്റെ ഉന്നമനത്തിനായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ 'ചെസ് കേരള' പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഒരു ലക്ഷത്തി മുപ്പെത്തെട്ടായിരത്തി അഞ്ഞൂറ് രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറി. ചെസ് ഒളിമ്പ്യന്‍ പ്രൊഫ Kerala, News, Thiruvananthapuram, Chess, Flood, Chief Minister, Sports, Education, Chess Kerala's Fund handed over to CMDRF
തിരുവനന്തപുരം: (www.kvartha.com 30.10.2019) ചെസിന്റെ ഉന്നമനത്തിനായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ 'ചെസ് കേരള' പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി ശേഖരിച്ച ഒരു ലക്ഷത്തി മുപ്പെത്തെട്ടായിരത്തി അഞ്ഞൂറ് രൂപ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറി. ചെസ് ഒളിമ്പ്യന്‍ പ്രൊഫ. എന്‍ ആര്‍ അനില്‍കുമാര്‍, ഫിഡെ മാസ്റ്റര്‍ എം ബി മുരളീധരന്‍, മുന്‍ ഇന്ത്യന്‍ താരം ജോ പറപ്പിള്ളി, ചെസ് കേരള സെക്രട്ടറി വി എന്‍ രാജേഷ്, ഭാരവാഹികളായ സലിം യൂസഫ്, രമേഷ് ആര്‍, സുഖേഷ് പി, ശ്രീകുമാര്‍ കെ സി, ഷിഹാബുദ്ദീന്‍, എം സുനില്‍കുമാര്‍, സംസ്ഥാന ചെസ് താരങ്ങളായ മണിലാല്‍, ആനന്ദ് ജെ എസ്, ജിഷോര്‍ വി എം, ഉണ്ണിക്കൃഷ്ണന്‍ എം എ തുടങ്ങിയവര്‍ ചേര്‍ന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഇതോടൊപ്പം കായിക താരങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ക്കും നിയമനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപന പ്രവേശനങ്ങള്‍ക്കും മറ്റ് കായിക ഇനങ്ങളോടൊപ്പം ചെസിന് തുല്യപരിഗണന നല്‍കണമെന്നും ചെസ് സംഘടനാ രംഗത്ത് നിലനില്‍ക്കുന്ന അഴിമതികള്‍ തുടച്ചു നീക്കണമെന്നും അഭ്യര്‍ത്ഥിക്കുന്ന ഹരജിയും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

Kerala, News, Thiruvananthapuram, Chess, Flood, Chief Minister, Sports, Education, Chess Kerala's Fund handed over to CMDRF

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Thiruvananthapuram, Chess, Flood, Chief Minister, Sports, Education, Chess Kerala's Fund handed over to CMDRF