Follow KVARTHA on Google news Follow Us!
ad

കാള പെറ്റു, കയറെടുത്തു; സമൂഹ മാധ്യമങ്ങളുടെ മായാലോകത്ത് മുഴുകിയിരിക്കുന്നവരെ പരിഹസിച്ച് ബഷീര്‍ കിഴിശ്ശേരിയുടെ കാര്‍ട്ടൂണ്‍; ഒരു ജോലിയുമില്ലാത്തവര്‍ ഉണ്ടാക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ചാടിപ്പുറപ്പെടുന്നവര്‍ക്ക് വിമര്‍ശനം

സമൂഹ മാധ്യമങ്ങളുടെ മായാലോകത്ത് മുഴുകി, കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെ പരിഹസിച്ച് News, Kerala, Cartoon, Criticism, Social Network, Fake, Media, Whatsapp, Facebook, instagram, cartoonist basheer kizhissery critisises whome shhare fake newses thruegh social media
മലപ്പുറം: (www.kvartha.com 30.10.2019) സമൂഹ മാധ്യമങ്ങളുടെ മായാലോകത്ത് മുഴുകി, കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെ പരിഹസിച്ച് ബഷീര്‍ കിഴിശ്ശേരിയുടെ കാര്‍ട്ടൂണ്‍. ഒരു ജോലിയുമില്ലാത്തവര്‍ ഉണ്ടാക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ചാടിപ്പുറപ്പെടുന്നവരെ വിമര്‍ശിച്ചുകൊണ്ടാണ് കാര്‍ട്ടൂണ്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക്, ടിറ്റര്‍, വാട്‌സപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഇന്ന് ആശയ വിനിമയത്തിന് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിലെ ഗ്രൂപ്പുകള്‍ വഴി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും പറയുന്നു.


ബന്ധങ്ങള്‍ ദൃഢപ്പെടുത്താന്‍ ഗ്രൂപ്പുകള്‍ ഉപകരിച്ചേക്കാം. എന്നാല്‍ അതിലേറെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. ഒരു ജോലിയുമില്ലാത്തവര്‍ ഉണ്ടാക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിച്ച് ചാടിപ്പുറപ്പെടുകയും അപകടങ്ങളില്‍ ചെന്നുപെടുന്നതും, നിരപരാധികളെ മര്‍ദ്ദിക്കുന്നതും നിത്യ സംഭവമായി കൊണ്ടിരിക്കുന്നു. കുട്ടികളെ തട്ടികൊണ്ടു പോകല്‍ തുടങ്ങി നിരവധി വ്യാജവാര്‍ത്തകള്‍ വന്നതായി കാണാം. അതു കൊണ്ട് വാട്‌സ്ആപ്പില്‍ വാര്‍ത്ത വന്നപാടെ ഫോര്‍വേഡ് ചെയ്യാതെ നൂറുവട്ടം ആലോചിക്കുക, ശരിയായ വാര്‍ത്തയും ഉപകാരപ്പെടുന്നതുമാണെങ്കില്‍ മാത്രം ഫോര്‍വേഡ് ചെയ്യുക എന്നും ബഷീര്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Cartoon, Criticism, Social Network, Fake, Media, Whatsapp, Facebook, instagram, cartoonist basheer kizhissery critisises whome shhare fake newses thruegh social media