Follow KVARTHA on Google news Follow Us!
ad

കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവരാരും മറക്കില്ല, സുവാരസിന്റെ കൊടുംചതിയും അസമാവോ ഗ്യാനിന്റെ കരച്ചിലും; ഘാനയുടെ സൂപ്പര്‍ താരം ഐഎസ്എല്ലിലേക്ക്

കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവരാരുംSports, Football, ISL, News, North East United, Guwahati, Former Premier League striker Asamoah Gyan signs for Indian Super League club NorthEast United
ഗുവാഹത്തി: (www.kvartha.com 19.09.2019) കാല്‍പ്പന്തിനെ സ്‌നേഹിക്കുന്നവരാരും മറക്കില്ല, സുവാരസിന്റെ കൊടുംചതിയും അസമാവോ ഗ്യാനിന്റെ കരച്ചിലും. 2010 ലോകകപ്പില്‍ ഉറുഗ്വേയുമായുള്ള ക്വാര്‍ട്ടറില്‍ മത്സരം സമനിലയില്‍ നില്‍ക്കെ അവസാനനിമിഷം അസമാവോ ഗ്യാന്‍ ഗോള്‍വല ലക്ഷ്യമാക്കി തൊടുത്ത പന്ത് സുവാരസ് കൈകൊണ്ട് തടയുകയായിരുന്നു. റെഡ് കാര്‍ഡ് കണ്ട് സുവാരസ് പുറത്തുപോയി. എന്നാല്‍ ഗ്യാന്‍ പെനാല്‍റ്റി പാഴാക്കിയതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ഘാന പരാജയെപ്പെട്ടു. അന്ന് കണ്ണീരോടെ നില്‍ക്കുന്ന ഗ്യാനിനെ കളി കണ്ടവരാരും മറക്കില്ല.

ഘാനയെ കപ്പിനടുത്തെത്തിച്ച ആ കരുത്തന്‍ ഇന്ത്യയിലേക്ക് കളിക്കാനെത്തുകയാണ്. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് വേണ്ടി കളിക്കാനാണ് ഗ്യാന്‍ ഇന്ത്യയിലേക്ക് വരുന്നത്. പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ ബാര്‍തൊളോമ്യൂ ഒഗ്ബച്ചേക്ക് പകരമാണ് ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിലേക്ക് എത്തുന്നത്.


ഘാനയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണു ഗ്യാന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരിഎ തുടങ്ങിയ മുന്‍നിര ലീഗുകളിലെ കളിപരിചയവുമായിട്ടാണ് ഗ്യാന്‍ ഇന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞ മെയ് മാസം ഗ്യാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, ISL, News, North East United, Guwahati, Former Premier League striker Asamoah Gyan signs for Indian Super League club NorthEast United