Follow KVARTHA on Google news Follow Us!
ad

ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികനുമായി ബസ് മുന്നോട്ടുപോയി; കാഴ്ച കണ്ട് നടുങ്ങി കണ്ടുനിന്ന ആളുകള്‍; പിന്നീട് സംഭവിച്ചത്!

ബസിന്റെ ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ Kozhikode, News, Local-News, Accident, Injured, Passenger, Kerala,
കോഴിക്കോട്: (www.kvartha.com 16.09.2019) ബസിന്റെ ടയറിനും ബോഡിക്കും ഇടയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപം തിങ്കളാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസാണ് അപകടം വരുത്തിയത്.

കോടഞ്ചേരിയില്‍ നിന്ന് ഈങ്ങാപ്പുഴയിലേക്ക് വന്ന ബസ്, ഈങ്ങാപ്പുഴ സ്റ്റാന്‍ഡിലേക്ക് കടക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും കുറച്ച് ദൂരം സ്‌കൂട്ടര്‍ യാത്രികനുമായി നീങ്ങുകയുമായിരുന്നു.

Bus accident in Puthuppadi visuals, Kozhikode, News, Local-News, Accident, Injured, Passenger, Kerala.

തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത്. ഈങ്ങാപ്പുഴ സ്റ്റാന്‍ഡിലേക്ക് ബസ് കയറുമ്പോള്‍ റോഡരികില്‍ സ്‌കൂട്ടറില്‍ ഇരുന്നു സംസാരിക്കുകയായിരുന്ന ആളെ ഇടിക്കുകയും ബസിന്റെ ബോഡിക്കും ടയറിനുമുള്ളില്‍ സ്‌കൂട്ടറിനൊപ്പം ഇയാള്‍ കുടുങ്ങുകയുമായിരുന്നു. കണ്ടുനിന്ന ആളുകള്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളൊന്നും കൂടാതെയാണ് യാത്രികന്‍ രക്ഷപ്പെട്ടത്.

അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കു പറ്റി. അശ്രദ്ധമായി വന്ന ബസ്സിടിച്ച് ഏതാനും ബൈക്കുകളും തകര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bus accident in Puthuppadi visuals, Kozhikode, News, Local-News, Accident, Injured, Passenger, Kerala.