Follow KVARTHA on Google news Follow Us!
ad

ദിവസവും രണ്ടു നേരം ചെറുതേന്‍ സേവിച്ചു നോക്കൂ; കവിളുകള്‍ തുടുത്തുവരും

ചെറുതേനിന്റെ ഔഷധ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന പരിശുദ്ധമായ തേനിന്റെ ഗുണങ്ങള്‍ പലതാണ്. തേന്‍ കൂടുതലായി ലഭിക്കുന്നത് Kerala, Health, Lifestyle & Fashion, News
(www.kvartha.com 30.08.2019) ചെറുതേനിന്റെ ഔഷധ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന പരിശുദ്ധമായ തേനിന്റെ ഗുണങ്ങള്‍ പലതാണ്. തേന്‍ കൂടുതലായി ലഭിക്കുന്നത് ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍, വിറ്റമിനുകള്‍, മൂലകങ്ങള്‍, ആന്റി ബയോട്ടിക്സ് എന്നിവയും ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കുന്നു.

സൗന്ദര്യ വര്‍ധനവിനും തേന്‍ ഉത്തമമായ ഔഷധമാണ്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ശരീരം പുഷ്ടിപ്പെടുത്താനും തേനിന് കഴിവുണ്ട്. അമിതവണ്ണത്തിന് പരിഹാരമാണിത്. താരന്‍ ഇല്ലാതാക്കാനും തേനിന് ശേഷിയുണ്ട്. ദിവസവും രണ്ടു നേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിച്ചാല്‍ കവിളുകള്‍ തുടുത്തു വരുന്നു.

Kerala, Health, Lifestyle & Fashion, News, Health Benefits of Honey
ചുണ്ടുകളുടെ മാര്‍ദവം വര്‍ധിപ്പിക്കാന്‍ ദിവസവും ചെറുതേന്‍ ചുണ്ടുകളില്‍ പുരട്ടിയാല്‍ മതി. ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടി, അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചെറുതേന്‍ സഹായിക്കും. വൈറ്റമിന്‍ ബി, സി, കെ എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും കഫം ശമിപ്പിക്കാനും തേനിന് കഴിവുണ്ട്. ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വളരെ വേഗം തന്നെ ഉണക്കാന്‍ തേനെന്ന ഔഷധത്തിനാകും. തേനിലടങ്ങിയിരിക്കുന്ന പഞ്ചസാരകളും അമ്ലത്വം നല്‍കുന്ന ഗ്ലൂക്കോനിക് ആസിഡും ഹൈഡ്രജന്‍പെറോക്സൈഡുമാണ് ബാക്റ്റീരിയയുടെ വളര്‍ച്ച തടഞ്ഞ് മുറിവുണക്കാന്‍ സഹായിക്കുന്നത്.

Kerala, Health, Lifestyle & Fashion, News, Health Benefits of Honey

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Health, Lifestyle & Fashion, News, Health Benefits of Honey