Follow KVARTHA on Google news Follow Us!
ad

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെKochi, News, Arrested, Vigilance, Cabinet, Kerala,
കൊച്ചി: (www.kvartha.com 30.08.2019) പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ടി.ഒ സൂരജിന് പുറമെ പാലം നിര്‍മിച്ച കമ്പനിയുടെ എം ഡി സുമിത് ഗോയലും, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി ഒ സൂരജ് പറഞ്ഞു.

Ex PWD secretary TO Suraj arrested, Kochi, News, Arrested, Vigilance, Cabinet, Kerala

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ex PWD secretary TO Suraj arrested, Kochi, News, Arrested, Vigilance, Cabinet, Kerala.