Follow KVARTHA on Google news Follow Us!
ad

മരണത്തെ സ്വയം വരിക്കാന്‍ പാലത്തിലൂടെ നടന്നടുക്കും മുന്‍പു വാഹനത്തിലിരുന്ന് സിദ്ധാര്‍ത്ഥ നടത്തിയത് 20തിലേറെ ഫോണ്‍കോളുകള്‍; എല്ലാ കോളുകളും ക്ഷമാപണം നടത്തിയുള്ളത്; മൃതദേഹത്തില്‍ ടീ ഷര്‍ട്ട് കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുമെന്ന് പോലീസ്

മരണത്തെ സ്വയം വരിക്കാന്‍ പാലത്തിലൂടെ നടന്നടുക്കും മുന്‍പുNews, Trending, Dead Body, Dead, Suicide, Police, River, Business Man, National,
ചിക്കമഗളൂരു/ബംഗളൂരു: (www.kvartha.com 01.08.2019) മരണത്തെ സ്വയം വരിക്കാന്‍ പാലത്തിലൂടെ നടന്നടുക്കും മുന്‍പു വാഹനത്തിലിരുന്ന് കഫേ കോഫി ഡേ ഉടമ വി.ജി.സിദ്ധാര്‍ഥ നടത്തിയത് ഇരുപതിലേറെ ഫോണ്‍ കോളുകള്‍. മുഴുവന്‍ കോളുകളിലും അദ്ദേഹം ആരൊടൊക്കെയോ ക്ഷമാപണം നടത്തിക്കൊണ്ടിരുന്നുവെന്നും സിദ്ധാര്‍ഥയുടെ ഡ്രൈവര്‍ മംഗളുരു പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

നേത്രാവതി പാലത്തിലിറങ്ങിയശേഷവും അദ്ദേഹം പലരോടും ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പതിവില്‍ നിന്നു വ്യത്യസ്തമായി അതിരാവിലെ തന്നെ അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയതായി ബന്ധുക്കളും പറയുന്നു.

 Cafe Coffee Day Founder VG Siddhartha's body found, News, Trending, Dead Body, Dead, Suicide, Police, River, Business Man, National

ഒറ്റമകനായതിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സിദ്ധാര്‍ഥയെ വളരെയധികം ബാധിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വലിയ ബിസിനസുകാരനായപ്പോഴും ശാന്തസ്വഭാവക്കാരനും ഉള്‍വലിയല്‍ പ്രകൃതക്കാരനുമായിരുന്നു സിദ്ധാര്‍ത്ഥ.

സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞതോടെ, ബംഗളൂരു കോഫി ഡേ സ്‌ക്വയറിലെ കമ്പനി ആസ്ഥാനത്തു ദുഃഖം അണപൊട്ടി. അതേസമയം സിസിഡി ഔട്ട് ലെറ്റില്‍ ചിലത് ബുധനാഴ്ചയും പ്രവര്‍ത്തിച്ചു. മരണത്തെ കുറിച്ച് അറിയാതെയാണ് പലരും എത്തിയത്.

അതിനിടെ സിദ്ധാര്‍ഥയുടെ മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഇല്ലാതിരുന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഷര്‍ട്ട് അഴിച്ച ശേഷം പുഴയില്‍ ചാടിയതാണെങ്കില്‍ പാലത്തില്‍ അതു കാണേണ്ടതാണ്. എന്നാല്‍ ഷര്‍ട്ട് കണ്ടെത്താനായിട്ടില്ല.

വെള്ളത്തില്‍ ചാടിയ ശേഷം ഷര്‍ട്ട് അഴിച്ചുമാറ്റാനുള്ള സാധ്യതയും വിരളമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ ഫോണ്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. അതിനുശേഷമേ മരണകാരണം സംബന്ധിച്ചു പോലീസിന്റെ സ്ഥിരീകരണമുണ്ടാവൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cafe Coffee Day Founder VG Siddhartha's body found, News, Trending, Dead Body, Dead, Suicide, Police, River, Business Man, National.