Follow KVARTHA on Google news Follow Us!
ad

സന്ദര്‍ശകവിസയില്‍ യു എ ഇയിലെത്തിയ 13കാരിക്ക് നേരെ ലിഫ്റ്റില്‍ പീഢനശ്രമം; അപ്പാര്‍ട്ട്‌മെന്റിന് പുറത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച ഇന്ത്യക്കാരനെതിരെ ദുബൈ പൊലീസ് കേസെടുത്തു.

സന്ദര്‍ശകവിസയില്‍ യുഎഇയിലെത്തിയ 13കാരിയെ 34കാരനായ ഇന്ത്യക്കാരന്‍ ലിഫ്റ്റില്‍ വെച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ചു. ചെറിയ സഹോദരനോടൊപ്പം News, Gulf, UAE, Girl, sexual abuse, Dubai, Police, Case, Court, Mother, Arrest, Lift, Thirteen Years Old Girl Trapped in Lift at UAE
ദുബൈ: (www.kvartha.com 29.07.2019) സന്ദര്‍ശകവിസയില്‍ യുഎഇയിലെത്തിയ 13കാരിയെ 34കാരനായ ഇന്ത്യക്കാരന്‍ ലിഫ്റ്റില്‍ വെച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ചു. ചെറിയ സഹോദരനോടൊപ്പം അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ പുറത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ ലിഫ്റ്റില്‍ കയറിയപ്പോഴാണ് പീഢിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം നടക്കുമ്പോള്‍ വൈകുന്നേരം മൂന്ന് മണിയായിരുന്നു. ലിഫ്റ്റില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ പ്രതി വീണ്ടും പിന്തുടര്‍ന്ന് താമസ സ്ഥലത്തേക്ക് എത്തിയതായി പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയെ കണ്ടതോടെ അയാള്‍ രക്ഷപെട്ടു.

News, Gulf, UAE, Girl, Sexual Abuse, Dubai, Police, Case, Court, Mother, Arrest, Lift,  Thirteen Years Old Girl Trapped in Lift at UAE

അവിടെ നില്‍ക്കാന്‍ പേടിയാണെന്നും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും വാശി പിടിച്ച കുട്ടി രാത്രിയില്‍ ഉറങ്ങാനാവാതെ കരഞ്ഞുകൊണ്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അമ്മ അറിയിച്ചു. ലിഫ്റ്റില്‍ വെച്ച് അപമര്യാദയായി പെരുമാറിയ പ്രതി മകളോട് സംസാരിക്കുകയും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്‌തെന്നും കെട്ടിടത്തിന്റെ മുകളിലേക്ക് പോകാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചെന്നും അമ്മ പറയുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ കുട്ടികളെ പിന്തുടരുന്നത് വ്യക്തമായതും ഉപദ്രവിച്ചതിന്റെ പിറ്റേദിവസവും കുട്ടിയെ അന്വേഷിച്ച് ഫ്‌ലാറ്റിന് സമീപത്ത് എത്തിയിരുന്നതായും തെളിഞ്ഞത്. ഏപ്രില്‍ 27നാണ് പരാതി കൊടുത്തത്. കരാമ സുഖിന് സമീപത്തുവെച്ച് ഇയാളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ പ്രാഥമിക കോടതിയില്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 22നാണ് കോടതി കേസില്‍വിധി പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Gulf, UAE, Girl, Sexual Abuse, Dubai, Police, Case, Court, Mother, Arrest, Lift,  Thirteen Years Old Girl Trapped in Lift at UAE