Follow KVARTHA on Google news Follow Us!
ad

'ഇന്റര്‍നെറ്റ് പൗരന്റെ അവകാശം'; സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യവൈഫൈ ഉറപ്പുവരുത്തിയതിന് പിന്നിലെ ഉദ്ദേശമിതാണ്

'ഇന്റര്‍നെറ്റ് പൗരന്റെ അവകാശം' എന്ന നിലയില്‍ സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് Kerala, Thiruvananthapuram, News, Internet, Public Place, Information Technology Kerala now has 1,887 free WiFi zones across the state, more under way
തിരുവനന്തപുരം: (www.kvartha.com 29.07.2019) 'ഇന്റര്‍നെറ്റ് പൗരന്റെ അവകാശം' എന്ന നിലയില്‍ സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യവൈഫൈ സംവിധാനം ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 1887 കേന്ദ്രങ്ങളില്‍ സംവിധാനം സജ്ജമായിക്കഴിഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൗജന്യ വൈഫൈ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ പട്ടിക ഐടി മിഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

പദ്ധതിക്ക് തുടക്കമായെങ്കിലും പൊതു ഇടങ്ങളിലെ സൗജന്യ വൈഫൈ പൊതുജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്രദമാകും എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സൗജന്യവൈഫൈ ഉറപ്പുവരുത്തിയതിന് പിന്നില്‍ ഒരു ഉദ്ദേശം കൂടിയുണ്ട്. സര്‍ക്കാര്‍ ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും ഇപ്പോള്‍ ഡിജിറ്റലായി മാറുകയാണ്. അത്തരം സേവനങ്ങള്‍ സാധാരണ ജനങ്ങള്‍ക്കുകൂടി ഉപയുക്തമാക്കാനാണ് സൗജന്യ വൈഫൈ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാന ഐടി നയത്തില്‍ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചത്.

ഇപ്പോള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാന ഐടി മിഷന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എം കേരളം (mKeralam) എന്ന ആപ്പിലൂടെ വിവിധ വകുപ്പുകളുടെ നൂറില്‍പരം സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. വിവിധ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും mKeralam ആപ്പിനെ ഉപയോഗിക്കാം. ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ തയ്യാറായിക്കഴിഞ്ഞു. പൂര്‍ണ തോതില്‍ ആപ്പ് ഉടന്‍ സജ്ജമാകും. സൗജന്യ വൈഫൈ സംവിധാനത്തിലൂടെ ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരിധിയില്ലാത്ത നെറ്റ് ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കും പരിധിയില്ലാതെ സൗജന്യ വൈഫൈ ഉപയോഗിക്കാനാകും.

Related News: നൂറോളം സേവനങ്ങള്‍ക്കായി സര്‍ക്കാറിന്റെ ആപ്പ്; കേരള സര്‍ക്കാരിന്റെ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലികേഷന്‍ റെഡി; വാട്ടര്‍, വൈദ്യുതി ബില്‍ മുതല്‍ യൂണിവേഴ്‌സിറ്റി ഫീസ് വരെ ഇനി സര്‍ക്കാര്‍ ആപ്പിലൂടെ

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെ - ഫൈ 1887 കേന്ദ്രങ്ങളില്‍ സജ്ജമായി; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൗജന്യ വൈഫൈ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ അറിയാം


Kerala, Thiruvananthapuram, News, Internet, Public Place, Information Technology Kerala now has 1,887 free WiFi zones across the state, more under way

Keywords: Kerala, Thiruvananthapuram, News, Internet, Public Place, Information Technology Kerala now has 1,887 free WiFi zones across the state, more under way