Follow KVARTHA on Google news Follow Us!
ad

അയല്‍വീട്ടിലെ പട്ടിയുമായുള്ള അവിഹിതത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട നായയ്ക്ക് പുതിയ യജമാനന്‍, തിരുവനന്തപുരം വേള്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വളര്‍ത്തുനായയെ ഏറ്റെടുത്തത് മൃഗശാല ജീവനക്കാര്‍

അവിഹിത ബന്ധത്തിലേര്‍പ്പെട്ടെന്ന കാരണത്തിന്റെ യജമാനന്‍ ഉപേക്ഷിച്ച വളര്‍ത്തുനായയ്ക്ക് തുണയായി മൃഗശാലയിലെ ജീവനക്കാര്‍. Kerala, Thiruvananthapuram, News, Dog, Animals, Social Network, Dog abandoned in Trivandrum for having 'illicit relationship'; Finally got a new owner
തിരുവനന്തപുരം: (www.kvartha.com 29.07.2019) അവിഹിത ബന്ധത്തിലേര്‍പ്പെട്ടെന്ന കാരണത്തിന്റെ യജമാനന്‍ ഉപേക്ഷിച്ച വളര്‍ത്തുനായയ്ക്ക് തുണയായി മൃഗശാലയിലെ ജീവനക്കാര്‍. അയല്‍വീട്ടിലെ പട്ടിയുമായി അവിഹിതമെന്ന് ആരോപിച്ച് ഒരാഴ്ച മുമ്പാണ് വളര്‍ത്തുനായയെ യജമാനന്‍ ഉപേക്ഷിച്ചത്.

തിരുവനന്തപുരം വേള്‍ഡ് മാര്‍ക്കറ്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് വോളണ്ടിയര്‍ ഷമീം ആണ് രക്ഷപ്പെടുത്തിയത്. പിന്നീട് മൃഗശാല ജീവനക്കാരനായ സജിയും കുടുംബവും പൊമറേനിയന്‍ ഇനത്തില്‍ പെട്ട നായയെ ഏറ്റെടുക്കുകയായിരുന്നു.

തൊഴുവന്‍കോട്ടുള്ള സജിയുടെ വീട്ടിലാണ് ഇപ്പോള്‍ നായയുടെ താമസം. വര്‍ഷങ്ങള്‍ താലോലിച്ച ശേഷം നഷ്ടപ്പെട്ട വളര്‍ത്തു നായയുടെ പകരക്കാരിയായാണ് ഈ നായയെ സജി വീട്ടിലെത്തിച്ചത്. വളര്‍ത്തു നായയെ വേണം എന്ന് സജി തന്നോട് ആവശ്യപ്പെട്ട ശേഷമാണ് നല്‍കിയതെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സ് വോളണ്ടിയര്‍ ഷമീം പറഞ്ഞു.

'നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങള്‍ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. മൂന്ന് വര്‍ഷമായി ആരെയും കടിച്ചിട്ടില്ല. പാല്‍, ബിസ്‌ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്'. എന്ന് എഴുതിയ ഒരു കുറിപ്പും ഉപേക്ഷിച്ച പട്ടിയ്ക്ക് സമീപം ഉണ്ടായിരുന്നു.




Keywords: Kerala, Thiruvananthapuram, News, Dog, Animals, Social Network, Dog abandoned in Trivandrum for having 'illicit relationship'; Finally got a new owner