Follow KVARTHA on Google news Follow Us!
ad

നൂറോളം സേവനങ്ങള്‍ക്കായി സര്‍ക്കാറിന്റെ ആപ്പ്; കേരള സര്‍ക്കാരിന്റെ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലികേഷന്‍ റെഡി; വാട്ടര്‍, വൈദ്യുതി ബില്‍ മുതല്‍ യൂണിവേഴ്‌സിറ്റി ഫീസ് വരെ ഇനി സര്‍ക്കാര്‍ ആപ്പിലൂടെ

നൂറോളം സേവനങ്ങള്‍ക്കായി സര്‍ക്കാറിന്റെ ആപ്പ് റെഡിയായി. കേരള സര്‍ക്കാരിന്റെ മുഴുവന്‍ Kerala, Thiruvananthapuram, Smart Phone, Government, Beta version of mKeralam app is now on Play store
തിരുവനന്തപുരം: (www.kvartha.com 29.07.2019)  നൂറോളം സേവനങ്ങള്‍ക്കായി സര്‍ക്കാറിന്റെ ആപ്പ് റെഡിയായി. കേരള സര്‍ക്കാരിന്റെ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന mKeralam മൊബൈല്‍ ആപ്ലികേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും ഡിജിറ്റലായി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ ആപ്പ് വികസിപ്പിച്ചെടുത്തത്.

ഒറ്റ ആപ്ലിക്കേഷനിലൂടെ വൈദ്യുതി ബില്‍, വെള്ളക്കരം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സേവനങ്ങള്‍ എന്നിവയ്ക്ക് പുറമേ റവന്യൂ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, ലോട്ടറി വകുപ്പ്, തപാല്‍ വകുപ്പ്, ടൂറിസം, ആരോഗ്യ വകുപ്പ് മുതലായവയുടെ സേവനങ്ങളും നിലവില്‍ സജ്ജമായ ബീറ്റ വെര്‍ഷനില്‍ ലഭ്യമാകും. മുഴുവന്‍ ഫീച്ചറുകളോടെ ആപ്പ് പൂര്‍ണമായി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കും.

വിവിധ സര്‍ക്കാര്‍ സ്‌കീമുകളെ കുറിച്ചുള്ള വിവരങ്ങളും ഇത് വഴി ലഭിക്കുന്നതാണ്. ആന്‍ഡ്രോയിഡ്/ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷനില്‍ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളാന്‍ തക്ക നൂതന സാങ്കേതിക വിദ്യയാണ് സ്വീകരിച്ചിട്ടുള്ളത്.

സേവനങ്ങളുടെ ലഭ്യതക്കായി ഫീസ് അടയ്ക്കാന്‍ എല്ലാ പ്രമുഖ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്. സംസ്ഥാന ഐടി മിഷനാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.

കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഏകജാലക സംവിധാനമായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. എം കേരളം ആപ്ലിക്കേഷന്‍ സ്‌റ്റേറ്റ് പോര്‍ട്ടലുമായി സമന്വയിപ്പിച്ചിട്ടുള്ളതിനാല്‍ kerala.gov.in ലോഗിന്‍ വിവരങ്ങള്‍ മുഖേന എം കേരളം ആപ്ലിക്കേഷനും ഉപയോഗിക്കാവുന്നതാണ്.

സര്‍ക്കാര്‍ സംവിധാനമായ കെ ഫൈ സൗജന്യ വൈഫൈ സംവിധാനത്തിലൂടെ ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരിധിയില്ലാത്ത നെറ്റ് ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സൗജന്യ വൈഫൈയിലൂടെ പരിധിയില്ലാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാനാകും.

Kerala, Thiruvananthapuram, Smart Phone, Government, Beta version of mKeralam app is now on Play store

Related News:
 'ഇന്റര്‍നെറ്റ് പൗരന്റെ അവകാശം'; സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യവൈഫൈ ഉറപ്പുവരുത്തിയതിന് പിന്നിലെ ഉദ്ദേശമിതാണ്

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെ - ഫൈ 1887 കേന്ദ്രങ്ങളില്‍ സജ്ജമായി; തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സൗജന്യ വൈഫൈ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ അറിയാം

Keywords: Kerala, Thiruvananthapuram, Smart Phone, Government, Beta version of mKeralam app is now on Play store