Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ ക്ഷമാപണം നടത്തി അസംഖാന്‍; രമാദേവി എംപിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ല, സഭ നിയന്ത്രിക്കുന്ന ചെയറിനെ അപമാനിക്കുകയെന്ന ഉദ്ദേശം ഇല്ലായിരുന്നു, ലോക്സഭയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സമാജ്‌വാദി പാര്‍ട്ടി എംപിയുടെ മാപ്പപേക്ഷ

ലോക്സഭയില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സമാജ് വാദി പാര്‍ട്ടി എംപി അസംഖാന്‍ മാപ്പ് News, National, Lokpal, Controversial Statements, BJP, Parliament, Apology, Women, Azam Khan says sorry for controversial remark in Lok Sabha, MP Rama Devi says apology not accepted
ന്യൂഡല്‍ഹി: (www.kvartha.com 29.07.2019) ലോക്സഭയില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സമാജ് വാദി പാര്‍ട്ടി എംപി അസംഖാന്‍ മാപ്പ് അറിയിച്ചു. കഴിഞ്ഞദിവസമാണ് സഭ നിയന്ത്രിച്ചിരുന്ന ബിഹാറില്‍നിന്നുള്ള എംപി രമാദേവിക്കെതിരെ അസംഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശമ നടത്തിയത്. ലൈംഗികച്ചുവയോടെ ഖാന്‍ സംസാരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് സഭയില്‍ സമാജ്‌വാദി പാര്‍ട്ടി എംപി ഒററപ്പെട്ടിരുന്നു. അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയായിരുന്നു.

ഇതോടെയാണ് അസം ഖാന്‍ മാപ്പ് പറയാന്‍ തയ്യാറായത്. സഭ നിയന്ത്രിക്കുന്ന ചെയറിനെ അപമാനിക്കുകയെന്ന ഉദ്ദേശം തനിക്കില്ലായിരുന്നെന്ന് അസം ഖാന്‍ പറഞ്ഞു. തന്റെ പ്രസംഗത്തെപ്പറ്റിയും പെരുമാറ്റത്തെ കുറിച്ചും സഭയ്ക്ക് മുഴുവനും അറിയാമെന്നും രമാദേവി എംപിക്ക് ഞാന്‍ തെറ്റു ചെയ്തതായി തോന്നുന്നുവെങ്കില്‍ ഞാന്‍ അതിന് മാപ്പ് ചോദിക്കുന്നു എന്നും അസം ഖാന്‍ പറഞ്ഞു.

അസം ഖാന്റെ പരാമര്‍ശം ഇന്ത്യയിലെ സ്ത്രീകളെയും പുരുഷന്മാരെയും വേദനിപ്പിച്ചുവെന്ന് രമാ ദേവി പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ കേള്‍ക്കാനല്ല താന്‍ ലോക സഭയിലേക്ക് വന്നിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Lokpal, Controversial Statements, BJP, Parliament, Apology, Women, Azam Khan says sorry for controversial remark in Lok Sabha, MP Rama Devi says apology not accepted