Follow KVARTHA on Google news Follow Us!
ad

ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയ നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി; നടപടി ചോദ്യം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവായി, തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമായ നടപടിയെന്ന് ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍

ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഡിജിപി ജേക്കബ് തോമസ് News, Kerala, Government, Jacob Thomas, Court, Court Order, IPS Officer, Advocate, Administrative tribunal orders to reinstate DGP Jacob Thomas
കൊച്ചി: (www.kvartha.com 29.07.2019) ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഡിജിപി ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിന്‍മേല്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കാരണം പറയാതെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്തണ് ജേക്കബ് തോമസ് ഹര്‍ജി നല്‍കിയത്. അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.


ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പ്രധാനമായും ഉന്നയിച്ചത്, ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഇത്രകാലം എങ്ങനെയാണ് സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്ന ചോദ്യമാണ്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ട്. എന്നാല്‍ തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമായ നടപടിയാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Government, Jacob Thomas, Court, Court Order, IPS Officer, Advocate, Administrative tribunal orders to reinstate DGP Jacob Thomas