Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിന് നിയന്ത്രണം; നിയമം പ്രാബല്ല്യത്തില്‍

റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിന് സൗദിയില്‍ നിയന്ത്രണം. നിയമം ബുധനാഴ്ച Riyadh, News, World, Food, Law, Gulf
റിയാദ്: (www.kvartha.com 01.05.2019) റൊട്ടി ഉത്പന്നങ്ങളില്‍ ഉപ്പിന്റെ അളവിന് സൗദിയില്‍ നിയന്ത്രണം. നിയമം ബുധനാഴ്ച പ്രാബല്യത്തിലായി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ഖുബ്ബൂസിലും മറ്റു റൊട്ടി ഉത്പന്നങ്ങളിലും ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുള്ള നിയമമാണ് പ്രാബല്ല്യത്തിലായത്.


സൗദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി ഇത് സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് വര്‍ധിക്കുന്നത് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്കു പ്രധാനകാരണമായാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഖുബ്ബൂസിലും മറ്റു ബ്രഡ് ഉത്പന്നങ്ങളിലും ഉപ്പ് കുറക്കുന്നതിനു വേണ്ടി പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു.

Restriction of salt in bread products in Saudi Arabia, Riyadh, News, World, Food, Law, Gulf

100 ഗ്രാം ഉത്പന്നത്തില്‍ ഒരു ഗ്രാമില്‍ കൂടുതല്‍ ഉപ്പ് പാടില്ലെന്നാണ് പുതിയ നിയമം. ഭക്ഷ്യ വസ്തുക്കളില്‍ ഉപ്പിന്റെ അളവ് കുറച്ച് കൊണ്ടുവരികയെന്ന ലോകരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൗദിയിലും പദ്ദതി നടപ്പാക്കുന്നതെന്ന് അതോറിറ്റി മേധാവി അബ്ദുല്‍ റഹ് മാന്‍ അല്‍സുല്‍ത്വാന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Restriction of salt in bread products in Saudi Arabia, Riyadh, News, World, Food, Law, Gulf.