Follow KVARTHA on Google news Follow Us!
ad

വീണ്ടും ബാങ്കുകളുടെ ലയനവുമായി കേന്ദ്ര സര്‍ക്കാര്‍; പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ലയനം ഈ വര്‍ഷമുണ്ടായേക്കും

പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ തമ്മില്‍ New Delhi, News, National, Business, Bank, Central Government, Report
ന്യൂഡല്‍ഹി: (www.kvartha.com 01.05.2019) പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ തമ്മില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖല ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് സൂചന. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായുളള പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് ലയന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്. ഏപ്രില്‍ ഒന്നിന് ലയനം നടപ്പാക്കുകയും ചെയ്തു. എന്നാല്‍, അടുത്ത ഘട്ട ലയനത്തിന് ഇത് മികച്ച സമയമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്പട്ടത്.

 Punjab National Bank, Union Bank, Bank of India in talks for merger: Report, New Delhi, News, National, Business, Bank, Central Government, Report

ബാങ്കുകളുടെ പ്രവര്‍ത്തനവും ധനസ്ഥിതിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് നടപ്പാക്കി വരുന്ന പ്രോംപ്റ്റ് കറക്ടീവ് ആക്ഷനില്‍ (പിസിഎ) പരിധിയിലാണ് ലയനത്തിന് പരിഗണിക്കുന്ന രണ്ട് ബാങ്കുകളും. പഞ്ചാബ് നാഷണല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ പിസിഎ നടപടികളില്‍ നിന്ന് പുറത്ത് വന്നിട്ട് അധിക നാളായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Punjab National Bank, Union Bank, Bank of India in talks for merger: Report, New Delhi, News, National, Business, Bank, Central Government, Report.